Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനിയമനം നിലച്ചു;...

നിയമനം നിലച്ചു; ഉദ്യോഗാർഥികൾ പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
നിയമനം നിലച്ചു; ഉദ്യോഗാർഥികൾ പ്രക്ഷോഭത്തിലേക്ക് പാലക്കാട്: ജില്ലയിലെ എൽ.ഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനം നിലച്ചതിൽ പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ പ്രക്ഷോഭത്തിലേക്ക്. 2020 നവംബറിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുനിന്നും 48 പേരെ മാത്രമാണ്​ ഇതുവരെ നിയമിച്ചത്​. നിലവിലുണ്ടായിരുന്ന റാങ്ക് ലിസ്റ്റ്​ കാലാവധി അവസാനിച്ച് ഒന്നരവർഷത്തിനുശേഷമാണ് പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ജില്ലയിൽ വിവിധ വകുപ്പുകളിലായി 50ഓളം ടൈപ്പിസ്റ്റ് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. വിവിധ വകുപ്പുകളിലായി ഈ ഒഴിവുകൾ പുനർവിന്യാസത്തിന് മാറ്റിവെക്കുകയും അല്ലാത്തവ വകുപ്പ് മേധാവികൾ റിപ്പോർട്ട് ചെയ്യാത്തതുമാണ് നിയമനം നടക്കാത്തതിന്​ കാരണമെന്ന്​ ഉദ്യോഗാർഥികൾ കുറ്റപ്പെടുത്തി. ആറു ഒഴിവുകൾ മാത്രമാണ് ഇപ്പോൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓരോ വർഷം കഴിയുന്തോറും നിയമനം കുറയുന്ന ഈ തസ്തികയിൽ ഭാവിയിൽ നിയമനങ്ങൾ നടക്കുമോ എന്നുപോലും ഉദ്യോഗാർഥികൾ ആശങ്കപ്പെടുന്നുണ്ട്. 200 ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റാണ് പി.എസ്.സി തയാറാക്കിയത്. 2023 നവംബറിൽ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കും. സമയബന്ധിതമായി നിയമനം നടത്തിയില്ലെങ്കിൽ കലക്ടേറ്റിന് മുന്നിൽ പ്രക്ഷോഭം നടത്തുമെന്ന് റാങ്ക് ലിസ്​റ്റിലുള്ളവർ പറഞ്ഞു. ലിസ്റ്റിലുള്ള പലർക്കും പ്രായപരിധി കഴിഞ്ഞതിനാൽ ഇനി പരീക്ഷയെഴുതാൻ കഴിയില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story