Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഫ്രറ്റേണിറ്റി ജില്ല...

ഫ്രറ്റേണിറ്റി ജില്ല പഠന ക്യാമ്പ്

text_fields
bookmark_border
ഒറ്റപ്പാലം: 'സാമൂഹിക നീതിക്ക് സാഹോദര്യത്തിന്‍റെ കരുത്ത്' തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ ജില്ല കമ്മിറ്റി ജില്ല പഠന ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ മഹേഷ് തോന്നക്കൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ഫിറോസ് എഫ്. റഹ്മാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ നഈം ഗഫൂർ, സെക്രട്ടറി ഷഹിൻ ശിഹാബ്, ട്രെയിനർ ഫയാസ് ഹബീബ എന്നിവർ സെഷനുകൾ നയിച്ചു. ഫിസിക്സിൽ ഉന്നത നേട്ടങ്ങളോടെ ഗേറ്റ്, ജസ്റ്റ് പരീക്ഷകളിൽ വിജയിക്കുകയും ഒന്നാം റാങ്കോടെ കെ.എസ്.സി.എസ്.ടി ഫെലോഷിപ് കരസ്ഥമാക്കുകയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ആൻഡ്​​ ടെക്​നോളജിയിൽ പിഎച്ച്.ഡി അഡ്മിഷനും നേടിയ തരൂർ മണ്ഡലത്തിലെ ഫ്രറ്റേണിറ്റി പ്രവർത്തക കെ. സന റഹ്​മാനെ ആദരിച്ചു. മഹേഷ് തോന്നക്കൽ, സനക്ക് ഉപഹാരം കൈമാറി. കെ.എം. സാബിർ അഹ്സൻ, ഉസ്മാൻ, ഹിബ തൃത്താല, റഷാദ് പുതുനഗരം, ഫസ്​ലുറഹ്മാൻ, സബിൻ അമ്പലപ്പാറ എന്നിവർ സംസാരിച്ചു. p3 fretenity ഉന്നത വിദ്യാഭ്യാസ രംഗത്ത്​ നേട്ടങ്ങൾ കൈവരിച്ച തരൂർ മണ്ഡലത്തിലെ ഫ്രറ്റേണിറ്റി പ്രവർത്തക കെ. സന റഹ്മാന്​ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ മഹേഷ് തോന്നക്കൽ ഉപഹാരം സമ്മാനിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story