Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചീരക്കുഴി പദ്ധതിക്ക്​...

ചീരക്കുഴി പദ്ധതിക്ക്​ മംഗലം ഡാമിൽ നിന്നും വെള്ളം നൽകിതുടങ്ങി

text_fields
bookmark_border
ചീരക്കുഴി പദ്ധതിക്ക്​ മംഗലം ഡാമിൽ  നിന്നും വെള്ളം നൽകിതുടങ്ങി
cancel
ചീരക്കുഴി പദ്ധതിക്ക്​ മംഗലം ഡാമിൽനിന്ന്​ വെള്ളം നൽകി തുടങ്ങി മം​ഗ​ലം​ഡാം: മം​ഗ​ലംഡാ​മി​ല്‍നി​ന്ന്​ തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പ​ഴ​യ​ന്നൂ​രി​ന​ടു​ത്തുള്ള ചീ​ര​ക്കു​ഴി പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്ക്​ വെ​ള്ളം നൽകാൻ തുടങ്ങി. ചീ​ര​ക്കു​ഴി പ​ദ്ധ​തി​യി​ല്‍ വെ​ള്ള​മി​ല്ലാ​തെ കൃ​ഷി ഉ​ണ​ങ്ങു​ന്ന സ്ഥി​തി​യാ​യ​പ്പോ​ഴാണ്​ അ​വി​ടത്തെ എ​ക്സി​ക്യൂ​ട്ടി​വ് എൻജി​നീ​യ​ര്‍ വെ​ള്ള​ത്തി​നാ​യി ജില്ല ഭരണകൂടത്തെ സ​മീ​പി​ച്ച​ത്​. അ​പേ​ക്ഷ​യി​ല്‍ പാ​ല​ക്കാ​ട് ക​ലക്ട​ര്‍ ഇ​ട​പെ​ട്ട് മം​ഗ​ലം​ഡാ​മി​ല്‍നി​ന്ന്​ വെ​ള്ളം വി​ടാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​ത​നു​സ​രി​ച്ച്‌ ഡാ​മി​ന്‍റെ ഏ​റ്റ​വും അ​ടി​യി​ലു​ള്ള സ്ലൂയി​സ് ഷ​ട്ട​ര്‍ തു​റ​ക്കു​കയാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വെ​ള്ളം തു​റ​ന്നെ​ങ്കി​ലും ചീ​ര​ക്കു​ഴി പ​ദ്ധ​തിപ്ര​ദേ​ശ​ത്തേ​ക്കുവെ​ള്ളം എ​ത്തു​ന്ന​തേ​യു​ള്ളൂ. ​മംഗലത്തുനിന്ന്​ 30 കി​ലോ​മീ​റ്റ​റി​ലേ​റെ അകലെയാണ്​ ചീ​ര​ക്കു​ഴി പ​ദ്ധ​തി പ്രദേശം. വ​റ്റിക്കിട​ന്നി​രു​ന്ന മം​ഗ​ലം പു​ഴ വ​ഴി വെ​ള്ളം ഗാ​യ​ത്രിപ്പു​ഴ​യി​ല്‍ എ​ത്തി​ച്ചാ​ണ് ഈ ​ജ​ല കൈ​മാ​റ്റം ന​ട​ത്തു​ന്ന​ത്. പു​ഴ​ക​ളി​ലെ ത​ട​യ​ണ​ക​ളെ​ല്ലാം നി​റ​ഞ്ഞുവേ​ണം വെ​ള്ള​ത്തി​നു ക​ട​ന്നു​പോ​കാ​ന്‍. അ​തി​നാ​ല്‍ ല​ക്ഷ്യ​സ്ഥ​ല​ത്ത് വെ​ള്ളം എ​ത്താ​ന്‍ സ​മ​യ​മെ​ടു​ക്കു​മെ​ന്ന് മം​ഗ​ലം​ഡാം ഇ​റി​ഗേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മം​ഗ​ലം​ഡാ​മി​ന്‍റെ ച​രി​ത്ര​ത്തി​ല്‍​ത​ന്നെ ഇ​താ​ദ്യ​മാ​യാ​ണ് ക​ടു​ത്ത വേ​ന​ലി​ല്‍ മ​റ്റൊ​രു പ​ദ്ധ​തിപ്ര​ദേ​ശ​ത്തേ​ക്ക് വെ​ള്ളം ന​ല്‍​കുന്നത്. പു​ഴ വ​ഴി വെ​ള്ളം വി​ട്ട​തോ​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളി​ലു​മെ​ല്ലാം ജ​ല​നി​ര​പ്പ് കൂ​ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story