Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവി.പി സുഹൈർ ഇനി...

വി.പി സുഹൈർ ഇനി ഇന്ത്യൻ ജഴ്​സിയിൽ

text_fields
bookmark_border
വി.പി സുഹൈർ ഇനി ഇന്ത്യൻ ജഴ്​സിയിൽ
cancel
വി.പി. സുഹൈർ ഇനി ഇന്ത്യൻ ജേഴ്​സിയിൽ അലനല്ലൂർ: എടത്തനാട്ടുകര സ്വദേശി വി.പി. സുഹൈർ ഇനി ഇന്ത്യൻ ജേഴ്​സിയിൽ. 23നും 26നും നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള 25 അംഗ സംഘത്തിലാണ് മലയാളി മിഡ്ഫീൽഡർ ഇടം പിടിച്ചത്. ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനായി നടത്തിയ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്ക്​ വഴി തുറന്നത്. നാലു ഗോളും രണ്ട് അസിസ്റ്റും താരം സ്വന്തം പേരിൽ കുറിച്ചിരുന്നു. എ.ടി.കെ മോഹൻ ബഗാനെതിരെ നേടിയ ഗോളിന് ഗോൾ ഓഫ് ദ വീക്ക് പുരസ്കാരവും ലഭിച്ചു. എടത്തനാട്ടുകര ചലഞ്ചേഴ്സ് ക്ലബിൽനിന്ന്​ കാൽപന്തിന്‍റെ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങിയ സുഹൈർ തുടർച്ചയായ മൂന്ന് തവണ സന്തോഷ് ട്രോഫിയിൽ കേരളത്തിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. ശേഷം കൊൽക്കത്തയിലെ പ്രയാഗ്​ യുനൈറ്റഡിനായി ജേഴ്സിയണിഞ്ഞ താരം ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ, ഗോകുലം എഫ്.സി കേരള എന്നീ ടീമുകൾക്കായും പന്തു തട്ടി. പ്രിയതാരത്തിന് ദേശീയ ടീമിൽനിന്ന്​ വിളി വന്നതോടെ ആവേശത്തിലാണ് നാട്ടുകാർ. ബുധനാഴ്ച ബഹ്റൈനെതിരെ നടക്കുന്ന മത്സരത്തിനായി താരം ടീമിനൊപ്പം കുവൈത്തിലെത്തി. 26ന് ബഹ്റൈനിൽ ബലാറസിനെതിരെയാണ് രണ്ടാം മത്സരം. കോട്ടപ്പള്ളയിലെ വടക്കേപീടിക ഹംസ-റുഖിയ ദമ്പതികളുടെ ഏഴ്​ മക്കളിൽ മൂന്നാമനാണ് സുഹൈർ. അഫ്രിനാണ്​ ഭാര്യ. പത്തുമാസം പ്രായമുള്ള അംറുബിനു സുഹൈർ മകനാണ്. ഫോട്ടോ: വി.പി. സുഹൈർ PEW ALN 1 VP SUHAIR.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story