Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 5:29 AM IST Updated On
date_range 22 March 2022 5:29 AM ISTപന്നിയങ്കരയിൽ ടോൾ സൗജന്യം വാക്കിൽ മാത്രം; ഫാസ്‌ടാഗുണ്ടെങ്കിൽ പണം പോകും
text_fieldsbookmark_border
വടക്കഞ്ചേരി: പന്നിയങ്കര ടോൾപിരിവ് കേന്ദ്രത്തിൽ സമീപത്തെ ആറ് പഞ്ചായത്തുകളിലെ താമസക്കാർക്കുള്ള സൗജന്യയാത്ര വാക്കിൽമാത്രം. ഇടത്തെ അറ്റത്തെ ട്രാക്കിലൂടെ ടോൾ നൽകാതെ പോകാമെന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നതെങ്കിലും വാഹനത്തിൽ ഫാസ്‌ടാഗ് സ്റ്റിക്കർ പതിച്ചിട്ടുണ്ടെങ്കിൽ പണം പോകും. തൊട്ടടുത്ത ട്രാക്കിലെ ഫാസ്‌ടാഗ് സെൻസർ സൗജന്യയാത്ര അനുവദിച്ച ട്രാക്കിലൂടെ പോകുന്ന വാഹനങ്ങളിലെ ഫാസ്‌ടാഗും സ്‌കാൻ ചെയ്യുകയും അക്കൗണ്ടിൽനിന്ന് പണം പോകുകയും ചെയ്യും. നഷ്ടമായ പണം ടോൾകമ്പനി അധികൃതർ നൽകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിട്ടും കമ്പനി തയാറാകുന്നില്ലെന്ന് പരാതിയുണ്ട്. ദൂരയാത്രകളിൽ നിരവധി ടോൾകേന്ദ്രങ്ങൾ കടക്കേണ്ടതിനാൽ മിക്ക വാഹനങ്ങൾക്കും ഫാസ്‌ടാഗുണ്ട്. പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ചിലർ ഫാസ്‌ടാഗ് ഒട്ടിച്ച ഭാഗം മറച്ചുവെച്ചിട്ടും പ്രയോജനമുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story