Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2022 5:52 AM IST Updated On
date_range 21 March 2022 5:52 AM ISTഅധ്യാപകർക്ക് യാത്രയയപ്പ്
text_fieldsbookmark_border
അലനല്ലൂർ: എടത്തനാട്ടുകര ടി.എ.എം.യു.പി സ്കൂളിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ എൻ. ഉമ്മർ ഖത്താബ്, അധ്യാപകരായ എം.കെ. അലി, എൻ.കെ. ഇന്ദിര എന്നിവർക്ക് യാത്രയയപ്പ് നൽകി. എടത്തനാട്ടുകര ഓർഫനേജ് സ്കൂൾസ് കോഓപറേറ്റിവ് മാനേജർ പി. അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ടി.പി. മൻസൂർ അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഒ.ജി. അനിൽകുമാർ മുഖ്യാതിഥിയായി. വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണം സ്കൂൾ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് പി.എം.എ. സലാം ഹാജി നിർവഹിച്ചു. യുവഭാവനയുടെ ഉപഹാരങ്ങൾ ഹനീഫ മാന്തോണി, ജാഫർ തോണിക്കടവൻ, സിയാസ് എന്നിവർ സമ്മാനിച്ചു. കെ. റംല, ടി.പി. സഷീർ, ടി.കെ. അഷ്റഫ്, ടി.പി. ലബീബ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകർ മറുപടി പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story