Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:45 AM IST Updated On
date_range 19 March 2022 5:45 AM IST'ഫോക്കസ് ഏരിയ' പഠനം തിരിച്ചടിയായെന്ന് വിലയിരുത്തൽ
text_fieldsbookmark_border
തിരുവനന്തപുരം: നീറ്റ് യു.ജി പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ മോശം പ്രകടനത്തിന് കാരണം ഫോക്കസ് ഏരിയ നിശ്ചയിച്ചുള്ള പ്ലസ് ടു പരീക്ഷ രീതിയാണെന്ന് വിലയിരുത്തൽ. കഴിഞ്ഞവർഷം 40 ശതമാനം പാഠഭാഗങ്ങളായിരുന്നു ഫോക്കസ് ഏരിയ. ഇതിൽനിന്ന് തന്നെ നൂറ് ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതാവുന്ന രീതിയിലായിരുന്നു ചോദ്യപേപ്പർ പാറ്റേൺ. പ്ലസ് ടുവിന് പഠിക്കാനുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നീറ്റ് പരീക്ഷ സിലബസും. ഒട്ടേറെ വിദ്യാർഥികൾ മുൻവർഷങ്ങളിൽ പ്രത്യേക പരിശീലനമില്ലാതെ തന്നെ സ്കൂൾ പഠനത്തിൻെറ മികവിൽ മികച്ച നീറ്റ് റാങ്ക് നേടാറുണ്ടായിരുന്നു. കോവിഡ് കാരണം ഓഫ്ലൈൻ അധ്യയനം മുടങ്ങുകയും അത് പരിഹരിക്കാൻ ഫോക്കസ് ഏരിയ സമ്പ്രദായം കൊണ്ടുവന്നതും നീറ്റ് പരീക്ഷയിൽ തിരിച്ചടിയായി. സിലബസ് പൂർണമായും പരിഗണിച്ച് തന്നെയായിരുന്നു നീറ്റ് പരീക്ഷ. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിലെ മോശം പ്രകടനമാണ് ഇത്തവണ ഫോക്കസ് ഏരിയ സമ്പ്രദായത്തിൽ മാറ്റം കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story