Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:29 AM IST Updated On
date_range 19 March 2022 5:29 AM ISTദ്രുതവാട്ടം: നഷ്ടപരിഹാരം നല്‍കണമെന്ന്
text_fieldsbookmark_border
മണ്ണാര്‍ക്കാട്: ദ്രുതവാട്ടം ബാധിച്ച് കുരുമുളക് കൃഷി നശിച്ച അട്ടപ്പാടിയിലെ കര്‍ഷകര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ കൃഷിമന്ത്രി പി. പ്രസാദിന് നിവേദനം നല്‍കി. കൃഷിനാശം സംബന്ധിച്ച് കുറവന്‍പാടി, പുലിയറ, കള്ളമല പ്രദേശത്തെ കര്‍ഷകര്‍ എം.എല്‍.എക്ക് സമര്‍പ്പിച്ച നിവേദനവും മന്ത്രിക്ക് കൈമാറി. മേഖലയിൽ പരിശോധന നടത്തിയ വിദഗ്ധര്‍ ദ്രുതവാട്ടമാണെന്ന് സ്ഥിരീകരിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കൃഷി ശാസ്ത്രജ്ഞരുടെ സേവനവും കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, പരിശോധനകളൊഴികെ കൃഷിവകുപ്പിൽനിന്ന് നഷ്ടപരിഹാരം സംബന്ധിച്ച് തുടര്‍നടപടി സ്വീകരിച്ചിട്ടില്ലെന്ന് എം.എല്‍.എ കത്തില്‍ പറയുന്നു. നഷ്ടപരിഹാരം സംബന്ധിച്ച് കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിശോധിക്കാമെന്നും ഉടന്‍ തന്നെ ഒരു ഉന്നതതല സംഘത്തെ പരിശോധനക്ക് അട്ടപ്പാടിയിലേക്ക് അയക്കാമെന്നും മന്ത്രി ഉറപ്പുനല്‍കിയതായി എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story