Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാഞ്ഞിരപ്പുഴ...

കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ പുഷ്പമേള

text_fields
bookmark_border
മണ്ണാർക്കാട്: വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ പുഷ്പമേളയെത്തുന്നു. ഏപ്രില്‍ 25 മുതല്‍ മേയ് 10 വരെ ഉദ്യാനത്തില്‍ പുഷ്പമേള നടത്താനാണ് തീരുമാനം. കഴിഞ്ഞയാഴ്ച ചേര്‍ന്ന ഇറിഗേഷന്‍ പ്രോജക്ട് ടൂറിസം മാനേജ്‌മെന്‍റ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. അംഗീകൃത നഴ്‌സറികളുടെ സഹകരണത്തോടെ ഫ്ലവര്‍ഷോ സംഘടിപ്പിക്കാനാണ് നീക്കം. നഴ്‌സറികള്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് വിപണനം നടത്താൻ അനുവാദം നല്‍കും. രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെയാണ് ഫ്ലവര്‍ ഷോയില്‍ നഴ്‌സറികള്‍ക്ക് സമയ പരിധി അനുവദിച്ചിട്ടുള്ളത്. കാഞ്ഞിരപ്പുഴ, തച്ചമ്പാറ ഗ്രാമ പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന കുടുംബശ്രീ യൂനിറ്റുകള്‍ക്ക് ഉദ്യാനത്തിനകത്ത് പഞ്ചായത്ത് നിര്‍ദേശ പ്രകാരം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന്​ സ്ഥലസൗകര്യവും നല്‍കും. മറ്റ്​ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന്​ ആരെങ്കിലും സമീപിച്ചാല്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും പുഷ്പ പ്രദര്‍ശനത്തിനായി അംഗീകൃത നഴ്‌സറികളില്‍നിന്ന്​ അപേക്ഷ ക്ഷണിച്ചതായും എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. താൽപര്യമുള്ളവര്‍ക്ക്​ കൂടുതല്‍ വിവരങ്ങള്‍ക്കായി ഏപ്രില്‍ അഞ്ചിനു മുമ്പ് എക്‌സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയത്തില്‍ നേരിട്ടെത്തി അന്വേഷിക്കാം. ഏപ്രില്‍ 10ന് മുമ്പായി കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ കാര്യാലയത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story