Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാവശ്ശേരി പൂരം...

കാവശ്ശേരി പൂരം പെയ്തിറങ്ങി

text_fields
bookmark_border
കാവശ്ശേരി പൂരം പെയ്തിറങ്ങി
cancel
ആലത്തൂർ: തെന്മലപ്പുറം താഴ്​വരയിലെ ക്ഷേത്രോത്സവങ്ങളിൽ പ്രസിദ്ധമായ കാവശ്ശേരി പൂരം ആകാശത്ത് വർണ വിസ്മയം വിതറി ഭഗവതി തട്ടകത്തിൽ പെയ്തിറങ്ങി. പരക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ വാർഷികോത്സവമാണ് പൂരം. കരിമരുന്നിന്‍റെ നാടെന്ന്​ പേരുകേട്ട കാവശ്ശേരിയിൽ വർണക്കാഴ്ചയുടെയും ദേവിദർശന സായൂജ്യം തേടിയുള്ള ആചാരാനുഷ്ഠാനങ്ങളുടെയും കൂടിച്ചേരലായിരുന്നു പൂരം. ദേവസ്വത്തിന്‍റെയും കാവശ്ശേരി, കഴനി, വാവുള്ളിയാപുരം ദേശങ്ങളുടെയും ദേശങ്ങളിലെ ഈഴവ സമുദായം നേതൃത്വം നൽകുന്ന പകൽപ്പൂര കമ്മിറ്റിയുടെയും തട്ടകത്തിലെ സർവ സമുദായങ്ങളുടെയും നേതൃത്വത്തിൽ 41 ദിവസമായി നടന്നുവന്ന വിവിധ ചടങ്ങുകൾക്കൊടുവിലായിരുന്നു മീനമാസ പൂരം നാളിലെ ആഘോഷം. പഞ്ചാരിമേളം, തിടമ്പ് എഴുന്നള്ളിപ്പ്, മൂലസ്ഥാനമായ കൂട്ടാലയിലെ കേളിപറ്റ്, പഞ്ചവാദ്യം, ആന, ആനപന്തൽ, മേളം, ദീപ-പുഷ്പാലങ്കാരം, ഇരട്ടത്തായമ്പക എന്നിവയെല്ലാം ദേവസ്വമാണ് ഒരുക്കിയത്. പടം കാവശ്ശേരി പൂരത്തോടനുബന്ധിച്ച് നടന്ന ആന എഴുന്നള്ളിപ്പ് PEW ALTR Kavasseri Pooram
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story