Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമണ്ണാർക്കാട് പൂരം...

മണ്ണാർക്കാട് പൂരം സമാപിച്ചു

text_fields
bookmark_border
മണ്ണാർക്കാട് പൂരം സമാപിച്ചു
cancel
മണ്ണാർക്കാട്: ഒരാഴ്ച നീണ്ട മണ്ണാർക്കാട് അരകുറുശ്ശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം ചെട്ടിവേലയോടെ സമാപിച്ചു. സ്ഥാനീയ ചെട്ടിയാന്മാരെ ആനയിക്കുന്ന ചടങ്ങായ ചെട്ടിവേല ഇത്തവണ ദേശവേലകളില്ലാതെ ചടങ്ങുകളായി ചുരുക്കിയാണ് നടത്തിയത്. നഗരപ്രദക്ഷിണമില്ലാതെ ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ എത്തി 21 പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം ഈ വർഷത്തെ പൂരാഘോഷത്തിന് കൊടിയിറക്കി. ചെട്ടിവേലയോടനുബന്ധിച്ച് വൈകീട്ട്​ മൂന്ന്​ മുതൽ നാലുവരെ യാത്രാബലി താന്ത്രിക ചടങ്ങുകളും ദീപാരാധനയും വൈകുന്നേരം ആറാട്ടെഴുന്നള്ളിപ്പും നടന്നു. ചെട്ടിവേല കാണാനെത്തിയ അട്ടപ്പാടിയിലെ മഞ്ചക്കണ്ടി ഊരിലെ മൂപ്പത്തി തമ്പായി ഷേറി കാട്ടാനകൾ വിള നശിപ്പിക്കാതിരിക്കാൻ പൂരത്തിനെത്തിയ ഏഴ് ഗജവീരന്മാർക്കും പഴക്കുലകൾ ഊട്ടി. ഫോട്ടോ മണ്ണാർക്കാട് പൂരത്തോടനുബന്ധിച്ച്​ നടന്ന ചേട്ടിവേല
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story