Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഞവര കൃഷിയിൽ...

ഞവര കൃഷിയിൽ വിജയക്കൊയ്ത്തുമായി യുവകൂട്ടായ്മ

text_fields
bookmark_border
ഞവര കൃഷിയിൽ വിജയക്കൊയ്ത്തുമായി യുവകൂട്ടായ്മ
cancel
വടവന്നൂർ: കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ജില്ല കോ ഓഡിനേഷൻ കമ്മിറ്റി ആരംഭിച്ച ഞാറ്റുവേല കാർഷിക പഠന പരിപാടിയിൽ യുവാക്കളുടെ വിജയക്കൊയ്ത്ത്​. പട്ടഞ്ചേരി പഞ്ചായത്തിലെ അയ്യൻവീട്ട് ചള്ളയിൽ കർഷകൻ സബീഷിന്റെ പാടത്താണ് നാടൻ വിത്തിനമായ ഞവര കൃഷിയിറക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി യുവാക്കളും വിദ്യാർഥികളും ഞാറ് നടീൽ മുതൽ വിവിധ ഘട്ടങ്ങളിൽ പാടത്തെത്തിയിരുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സാങ്കേതിക സഹായവും നൽകി. അരി ബ്രാൻഡ് ചെയ്ത്​ വിപണിയിൽ ഇറക്കുമെന്ന് കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ അറിയിച്ചു. കൊയ്ത്തുത്സവത്തിന് സംസ്ഥാന നിർവാഹക സമിതി അംഗം എം. സന്തോഷ്‌കുമാർ, ചലച്ചിത്ര സംവിധായിക അനുപമ മേനോൻ, ജില്ല കൺവീനർ സി. രാജീവ്, ജില്ല കോ ഓഡിനേറ്റർ ശ്രീജിഷ്, കർഷകനും കാർഷിക കോ ഓഡിനേറ്ററുമായ സബീഷ്, പട്ടഞ്ചേരി കൃഷിഭവൻ കൃഷി അസിസ്റ്റന്റ് എം. സതീഷ്, അയ്യൻ വിട്ടുചള്ള പാടശേഖര സമിതി സെക്രട്ടറി പരമേശ്വരൻ, കർഷകരായ സി. ചന്ദ്രൻ, സി. ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി. pew-klgd കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ഞാറ്റുവേല കാർഷിക പഠന പരിപാടിയുടെ ഭാഗമായി നടന്ന കൊയ്ത്തുത്സവം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story