Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:29 AM IST Updated On
date_range 18 March 2022 5:29 AM ISTനെല്ല് സംഭരണം: പരിധി ഉയർത്തി
text_fieldsbookmark_border
ആലത്തൂർ: താങ്ങുവിലക്ക് സംഭരിക്കുന്ന നെല്ലിന്‍റെ അളവ് ഏക്കറിന് 2.5 ടണ്ണായി ഉയർത്തിയതായി ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചതായി കെ.ഡി. പ്രസേനൻ എം.എൽ.എ അറിയിച്ചു. നിലവിൽ സംഭരണ പരിധി 2.2 ടൺ ആണ്. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് എം.എൽ.എ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. രണ്ടാംഘട്ട ആഡംബര കപ്പല്‍ യാത്ര 26ന് പാലക്കാട്: കെ.എസ്.ആര്‍.ടി.സിയും കെ.എസ്.ഐ.എന്‍.സിയും സംയുക്തമായി ഒരുക്കുന്ന രണ്ടാംഘട്ട ആഡംബര കപ്പല്‍ യാത്ര മാര്‍ച്ച് 26ന് പാലക്കാട് നിന്ന് ആരംഭിക്കും. പാലക്കാട് നിന്ന് രണ്ട് ബസുകളിലായാണ് യാത്ര ക്രമീകരിക്കുന്നത്. കൂടുതല്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടാൽ അവർക്കും യാത്ര സൗകര്യം ഒരുക്കും. പത്ത് വയസ്സിന് മുകളിലുള്ളവര്‍ക്ക് 3499 രൂപയും അഞ്ചിനും പത്തിനും ഇടയിലുള്ളവര്‍ക്ക് 1999 രൂപയുമാണ് നിരക്ക്. അഞ്ച് വയസ്സില്‍ താഴെയുള്ളവര്‍ക്ക് യാത്ര സൗജന്യമാണ്. യാത്രയില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ് കരുതണം. ബുക്കിങ് സമയത്ത് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നൽകണം. അഞ്ച് വയസ്സില്‍ താഴെയുള്ളവരുടെ തിരിച്ചറിയല്‍ രേഖയും നിര്‍ബന്ധമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 8714062425, 9947086128 നമ്പറുകളില്‍ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story