Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്കൂൾ സമയത്തും...

സ്കൂൾ സമയത്തും ചീറിപ്പാഞ്ഞ്​ ടിപ്പർ ലോറികൾ

text_fields
bookmark_border
സ്കൂൾ സമയത്തും ചീറിപ്പാഞ്ഞ്​ ടിപ്പർ ലോറികൾ
cancel
പുതുനഗരം: സ്കൂൾ സമയത്ത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കി ടിപ്പർ ലോറികൾ. ലോറികൾ ചീറിപ്പായുന്നതിനെതിരെ പരാതി നൽകിയിട്ടും നടപടിയില്ലെന്ന്​ നാട്ടുകാർ പറയുന്നു. പുതുനഗരം മുസ്​ലിം ഹൈസ്കൂൾ, ഇസ്​ലാമിക് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എന്നിവക്ക്​ മുന്നിലൂടെയാണ് രാവിലെ ഒമ്പത്​ മുതൽ ടിപ്പറുകൾ കരിങ്കല്ലുകളുമായും മറ്റും ചീറിപ്പായുന്നത്. മുസ്​ലിം ഹൈസ്കൂളിന്​ മുന്നിൽ ഹോംഗാർഡിന്‍റെ സാന്നിധ്യമുണ്ടായിട്ടും ടിപ്പറുകൾ കുതിച്ചുപായുന്നത് തടയാൻ സാധിക്കാത്തത് രക്ഷിതാക്കളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്​. പൊലീസ് സ്റ്റേഷന്​ തൊട്ടടുത്ത ഇസ്​ലാമിക് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ കുട്ടികൾക്ക് ഭീഷണിയാകുന്ന തരത്തിൽ ടിപ്പറുകൾ ചീറിപ്പായുന്നതിനെതിരെ പരാതി നൽകിയും നടപടിയില്ലാത്തതിനാൽ സംസ്ഥാന-ജില്ല പൊലീസ് മേധാവികൾക്ക് പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story