Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:34 AM IST Updated On
date_range 17 March 2022 5:34 AM ISTപറമ്പിക്കുളം തേക്കടി വനപാത: ടാറിങ്ങിന് സാധ്യതപഠനം നടത്തി
text_fieldsbookmark_border
പറമ്പിക്കുളം: തേക്കടി ആദിവാസി കോളനി വനപാത ടാറിട്ട റോഡാക്കി നവീകരിക്കാൻ പഠനം നടത്തി. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥരും ജില്ല പട്ടികവർഗ, വനം, റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് ഇതിനായി ചെമ്മണാംപതി തേക്കടി വനപാതയിലൂടെ കാൽനടയായി യാത്ര ചെയ്തത്. കെ. ബാബു എം.എൽ.എയും സംഘത്തിലുണ്ടായിരുന്നു. സംരക്ഷിത വനമേഖലയിൽ ആധുനിക രീതിയിൽ റോഡ് നിർമാണം സാധ്യമല്ലായിരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിർമാണത്തിന് അനുമതി നൽകാത്തത് പ്രശ്നം സങ്കീർണമാക്കി. തേക്കടിക്കാർ വാടക ജീപ്പിൽ തമിഴ്നാടിലെ സേത്ത് മട ചുറ്റിയാണ് മുതലമടയിൽ എത്തുന്നത്. നിത്യോപയോഗ സാധനങ്ങൾ വാങ്ങാനും മറ്റ് കാര്യങ്ങൾക്കും കാൽനടയായി വനത്തിലൂടെ യാത്ര ചെയ്യണം. അസുഖബാധിതരെ പൊള്ളാച്ചിയിലോ പാലക്കാട്ടോ എത്തിക്കാൻ ജീപ്പ് മാത്രമാണ് ആശ്രയം. ജീപ്പിന് തമിഴ്നാട് ചെക്പോസ്റ്റുകളിൽ ഫീസടക്കണം. വിദ്യാർഥികൾ മുതലമടയിലെയും മറ്റ് സ്ഥലങ്ങളിലെയും ട്രൈബൽ ഹോസ്റ്റലുകളിൽ താമസിച്ചാണ് പoനം നടത്തുന്നത്. ഇതിന് പരിഹാരമാണ് കേരളത്തിലൂടെ വനപാത എന്ന ആശയം ഉടലെടുത്തത്. മുതലമട പഞ്ചായത്തിലെ ചെമ്മണാംപതി തേക്കടി ആദിവാസി കോളനി വനപാത തൊഴിലുറപ്പ് പദ്ധതിയിലാണ് യാഥാർഥ്യമാക്കിയത്. മുതലമട പഞ്ചായത്ത് അഡീഷനൽ ആക്ഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലുറപ്പ് പദ്ധതിയിൽ 25 ലക്ഷം രൂപ വകയിരുത്തി. ചെമ്മണാം പതിയിൽ നിന്ന് തേക്കടി ആദിവാസി കോളനിയിലേക്ക് വനപാത എന്ന ആവശ്യം ഉന്നയിച്ച് ആദിവാസികളുടെ നേതൃത്വത്തിൽ സമരം നടത്തിയിരുന്നു. പാതയുടെ സാധ്യത പഠനം നടത്തി നിയമസഭയിൽ കെ. ബാബു എം.എൽ.എ സബ്മിഷനും അവതരിപ്പിച്ചിരുന്നു. നെല്ലിയാമ്പതി ചുരം പാതയിൽ ഗതാഗതം തടസ്സപ്പെട്ടാൽ ഉപയോഗിക്കാൻ കഴിയുന്ന വനപാതയാണ് ചമ്മണാം പതി തേക്കടി വനപാത. pew-klgd പറമ്പിക്കുളം തേക്കടി - ചെമ്മണാംപതി വനപാത ടാറിങ്ങ് നടത്താനുള്ള സാധ്യതപഠനത്തിനെത്തിയ ഉദ്യോഗസ്ഥർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
