Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅട്ടപ്പാടി ശിശുമരണം:...

അട്ടപ്പാടി ശിശുമരണം: വീഴ്ചകൾ പരിഹരിക്കാതെ സർക്കാർ

text_fields
bookmark_border
നിയമസഭ സമിതി റിപ്പോർട്ട്​ വിരൽ ചൂണ്ടുന്നത്​ സർക്കാർ അനാസ്ഥയിലേക്ക്​ പാലക്കാട്​: അട്ടപ്പാടിയിലെ ശിശുമരണങ്ങൾ സംബന്ധിച്ച്​ നിയമസഭ സമിതി റിപ്പോർട്ട്​ പുറത്തുവന്നിട്ടും വീഴ്ചകൾ പരിഹരിക്കാൻ അടിയന്തര നടപടിയെടുക്കാതെ സർക്കാർ. വകുപ്പുകളുടെ ഏകോപനത്തിന്​ അഗളി കേന്ദ്രീകരിച്ച്​ നോഡൽ ഓഫിസ്​ ​തുറക്കാ​ൻ സർക്കാർ തയാറായിട്ടില്ല. ആദിവാസി ഗർഭിണികളുടേയും കുട്ടികളുടേയും സംരക്ഷണത്തിന്​ കോടികൾ ചെലവഴിക്കുന്നുണ്ടെങ്കിലും മാതൃശിശു മരണങ്ങൾ തുടരുന്നതിനാൽ വിശദമായ പഠനം വേണമെന്നാണ്​ ഒ.ആർ. കേളു അധ്യക്ഷനായ നിയമസഭ സമിതിയുടെ ശിപാർശ. അരിവാൾ രോഗിക്ക്​ അടിയന്തര ചികിത്സ ലഭിക്കുന്നില്ലെന്നും കമ്യൂണിറ്റി കിച്ചന്‍റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും സമിതി റിപ്പോർട്ടിലുണ്ട്​. കോട്ടത്തറ ആശുപത്രിയിൽ ശിശു, ഗൈനക്കോളജി വിഭാഗങ്ങളിൽ സീനിയർ ഡോക്ടർമാരില്ല. ടെക്​നീഷ്യന്മാരുടെ കുറവുണ്ട്​. വെന്‍റിലേറ്റർ സൗകര്യമുള്ള ആംബുലൻസ്​, കുട്ടികളുടെ ഐ.സി.യു എന്നിവ കോട്ടത്തറ ആശുപത്രിയിലില്ലെന്നും സമിതി പറയുന്നു. ശിശുമരണങ്ങൾ വർധിച്ചതിനെ തുടർന്ന്​ മ​ന്ത്രി കെ. രാധാകൃഷ്ണൻ ഊരുകളിൽ നടത്തിയ സന്ദർശനത്തെ തുടർന്ന്​ കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ ആക്​ഷൻ പ്ലാൻ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം കുറച്ചൊക്കെ പ്രവർത്തനങ്ങൾ മുന്നോട്ടുപോയിട്ടുണ്ടെങ്കിലും അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുകയാണ്​. ​കോട്ടത്തറ ആശുപത്രിയിൽ 155 കിടക്കകൾ സജ്ജീകരിച്ചതായി സർക്കാർ അവകാശപ്പെടുമ്പോഴും സീനിയർ ഡോക്ടർമാരു​ടെ അഭാവംമൂലം രോഗികളെ, മറ്റു ആശുപത്രികളിലേക്ക്​ റഫർ ചെയ്യേണ്ട അവസ്ഥയാണ്​ ഇപ്പോഴും. പദ്ധതികളുടെ ഏകോപനത്തിന്​ സ്ഥിരം നോഡൽ ഓഫിസറെ നിയമിക്കുന്നതിന്​ പകരം അസി. കലക്ടർക്ക്​ ചുമതല നൽകിയിരിക്കുകയാണ്​. മദ്യനിരോധന മേഖലയായി പ്രഖ്യാപിച്ച അട്ടപ്പാടിയിലെ ഊരുകളിൽ തമിഴ്​നാട്ടിൽനിന്നടക്കം മദ്യം വ്യാപകമായി എത്തുന്നതായി മന്ത്രി കെ. രാധാകൃഷ്ണൻ തന്നെ തുറന്നുപറഞ്ഞിരുന്നു. മദ്യപാനമാണ്​ ആദിവാസികളിലെ ആരോഗ്യപ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങളിലൊന്ന്​ എന്നും സർക്കാർ വിലയിരുത്തിയിരുന്നു. എന്നാൽ, എക്​സൈസ്​ നേതൃത്വത്തിൽ ബോധവത്​കരണവും പേരിനുള്ള റെയ്​ഡുകളും മാത്രമാണ്​ അട്ടപ്പാടിയിൽ ഇപ്പോഴും നടക്കുന്നത്​. അട്ടപ്പാടി-മണ്ണാർക്കാട്​ ചുരം റോഡിന്‍റെ പുനരുദ്ധാരണത്തിനുപോലും ഗതിവേഗമില്ല. ആക്​ഷൻ പ്ലാന്‍ പ്രഖ്യാപിച്ചശേഷവും രണ്ട്​ നവജാതശിശുക്കൾ അട്ടപ്പാടിയിൽ മരിച്ചു. എന്നാൽ, എല്ലാം നല്ല കാര്യക്ഷമമായി നടക്കുന്നുവെന്നാണ്​ ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story