Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാറക്കുളം തരം മാറ്റൽ:...

പാറക്കുളം തരം മാറ്റൽ: ലാൻഡ്​ റവന്യു കമീഷണർ റിപ്പോർട്ട് തേടി

text_fields
bookmark_border
പാലക്കാട്: പാറക്കുളം അനധികൃതമായി തരം മാറ്റിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംബന്ധിച്ച് ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ടും മൂന്ന് മാസത്തിനകം വിശദമായ റിപ്പോർട്ടും സമർപ്പിക്കണമെന്ന് ലാൻഡ്​ റവന്യു കമീഷണർ റവന്യു വിജിലൻസ് ഡെപ്യൂട്ടി കലക്ടറോട്​ ആവശ്യപ്പെട്ടു. വില്ലേജ് ഓഫിസറും താലൂക്ക് ഓഫിസറും ആർ.ഡി.ഒയും ചേർന്ന് ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ച് നിയമവിരുദ്ധമായി കുളം പരിവർത്തനം ചെയ്തത് സംബന്ധിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി ചട്ടം അനുസരിച്ച് നടപടിയെടുക്കണമെന്നും അവശ്യപ്പെട്ട് നൽകിയ പരാതിയെ തുടർന്നാണ് നടപടി. പാറക്കുളം തരം മാറ്റിയ ഉത്തരവ് നിയമവിരുദ്ധവും ആസൂത്രിതവുമാണെന്നും അച്ചടക്ക നടപടി സ്വീകരിക്കാമെന്നും ലാൻഡ്​ റവന്യു കമീഷണർ സി.എ. ലത നേരത്തെ സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story