Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആലത്തൂരിൽ ലാൻഡ്​...

ആലത്തൂരിൽ ലാൻഡ്​ ട്രൈബ്യൂണൽ പരിഗണിക്കാമെന്ന് മന്ത്രി​

text_fields
bookmark_border
ആലത്തൂർ: ആലത്തൂരിൽ പുതിയ ലാൻഡ്​ ട്രൈബ്യൂണൽ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കെ.ഡി. പ്രസേനൻ എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പട്ടയം ആവശ്യങ്ങൾക്കായി ആലത്തൂർ താലൂക്കിലുള്ളവർ ഒറ്റപ്പാലത്ത് പ്രവർത്തിക്കുന്ന പട്ടാമ്പി ട്രൈബ്യൂണലിനെയാണ് നിലവിൽ ആശ്രയിക്കുന്നത്. ഒന്നിലധികം ബസ്​ കയറി വേണം ഒറ്റപ്പാലത്തെത്താൻ. ഇത്​ ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്​. മിക്ക അപേക്ഷകളും അഞ്ച് വർഷം പിന്നിട്ടവയാണ്. ആവശ്യങ്ങൾക്ക്​ പലതവണ കയറിയിറങ്ങേണ്ട സ്ഥിതിയാണ്​. പട്ടാമ്പി ട്രൈബ്യൂണലിൽ തീർപ്പാക്കാനുള്ള 11,279 പട്ടയങ്ങളിൽ 7000വും ആലത്തൂർ താലൂക്കിലേതാണ്. മാസം ശരാശരി 50 അപേക്ഷകൾ തീർപ്പാകുമ്പോൾ 200ഓളം പുതിയ അപേക്ഷകൾ ലഭിക്കുന്നുണ്ട്​. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ആലത്തൂരിനെ വേർപെടുത്തി പാലക്കാട് ട്രൈബ്യൂണലുമായി സംയോജിപ്പിക്കുകയോ പുതിയ ട്രൈബ്യൂണൽ ആരംഭിക്കുകയോ പ്രത്യേക അദാലത്തോ സിറ്റിങ്ങോ നടത്താൻ നടപടിയെടുക്കുകയോ വേണമെന്നാണ് എം.എൽ.എ സബ്മിഷനിൽ ആവശ്യപ്പെട്ടത്. പുതിയ ട്രൈബ്യൂണൽ ആരംഭിക്കുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്നും അതുവരെ ആലത്തൂർ കേന്ദ്രമാക്കി ട്രൈബ്യൂണൽ ക്യാമ്പ്​ സിറ്റിങ്​ നടത്തുമെന്നും കേസുകൾ തീർപ്പാക്കാൻ സ്പെഷൽ ഡ്രൈവ് നടത്തുമെന്നും മന്ത്രി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story