Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുതിച്ചുകയറി...

കുതിച്ചുകയറി ഇറച്ചിക്കോഴി വില

text_fields
bookmark_border
LEAD കേരളത്തിൽ ഉല്‍പാദനം കുറഞ്ഞത്​ വിലവർധനക്ക്​ കാരണമായി പാലക്കാട്​: ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. കോഴി കിലോക്ക്​ 140 രൂപയും ഇറച്ചിക്ക്​ 250 രൂപയുമാണ്​ വില. 300 രൂപക്ക്​ മുകളിലാണ്​ നാടൻ കോഴി വില. കേരളത്തിൽ ഉല്‍പാദനം കുറഞ്ഞതും വിലവർധനക്ക്​ കാരണമായി. ഇറച്ചി വില വർധിച്ചതോടെ ചിക്കൻ വിഭവങ്ങൾക്ക്​ വില കൂട്ടാനുള്ള നീക്കത്തിലാണ് ഹോട്ടൽ ഉടമകൾ. ഉൽപാദന ചെലവ് വർധിച്ചതോടെ കേരളത്തിലെ കോഴിവളര്‍ത്തല്‍ നാമമാത്രമാവുകയും അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുകയും ​ചെയ്തതാണ് ഇപ്പോഴത്തെ വിലവര്‍ധനക്ക്​ കാരണം. വിപണിയില്‍ മത്സരം കുറഞ്ഞതും വില ഉയരാന്‍ കാരണമായി. ഡിസംബർ, ജനുവരി മാസങ്ങളിൽ ഇറച്ചിക്കോഴിക്ക് വൻതോതിൽ വില കുറയുകയും കോഴിത്തീറ്റയുടെ വില ക്രമാതീതമായി വർധിക്കുകയും ചെയ്തതോടെ ചെറുകിട ഫാമുകൾ വ്യാപകമായി പൂട്ടിയിരുന്നു. 97 രൂപയുണ്ടായിരുന്ന ഒരു കോഴിയുടെ ഉൽപാദന ചെലവ് ഇപ്പോൾ 103 രൂപ വരെയെത്തി. കോഴിത്തീറ്റയുടെ വില ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്​. രണ്ട് മാസത്തിനിടെ 300 രൂപയോളമാണ് ഒരു ചാക്ക് കോഴിത്തീറ്റയില്‍ കൂടിയത്. ലോക്ഡൗണിന് മുമ്പ് 1500 രൂപയായിരുന്നു ഒരു ചാക്ക് കോഴിത്തീറ്റക്കെങ്കില്‍ ഇപ്പോള്‍ 2500 ആണ്​. ഇക്കാലയളവില്‍ കോഴിക്കുഞ്ഞുങ്ങളുടെ വിലയും മൂന്നിരട്ടിയോളമായി. 12-15 രൂപക്ക്​ കിട്ടിയിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോള്‍ 40 രൂപയിലേറെ നല്‍കണം. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് വലിയ തോതില്‍ കോഴിക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നത്. വില നിയന്ത്രിക്കാന്‍ സർക്കാറിന്‍റെ അടിയന്തര ഇടപെടൽ വേണമെന്ന് കേരള പൗൾട്രി ഫാര്‍മേഴ്സ് ആൻഡ്​ ട്രേഡേഴ്സ് സമിതി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story