Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:44 AM IST Updated On
date_range 15 March 2022 5:44 AM ISTകൂറ്റനാട്ട് തീപടർന്ന കിണറുകളില്‍ ഇന്ധനമെന്ന് സൂചന
text_fieldsbookmark_border
കൂറ്റനാട് : കൂറ്റനാട്ടും പരിസരങ്ങളിലുമുള്ള കിണറുകളിലെ വെള്ളത്തില്‍ ഇന്ധനത്തോട് സാമ്യതയുള്ള ദ്രാവകങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ഭൂഗർഭജല, മലിനീകരണ വകുപ്പുകള്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. കിണറ്റിനകത്തേക്ക് പേപ്പര്‍ കത്തിച്ചിട്ടാല്‍ വെള്ളം ആളിക്കത്തുന്നതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. വിദഗ്ധ പരിശോധനക്കായി എട്ട് കിണറുകളില്‍നിന്ന് ജലം ശേഖരിച്ചു. കൂടുതല്‍ പരിശോധിച്ച ശേഷമേ വ്യക്തമായ കാരണം ലഭ്യമാവൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളത്തിന് പെട്രോളിന്‍റെ ഗന്ധവുമുണ്ട്. വെള്ളത്തിന് മുകളിലായി എണ്ണപോലെ കിടക്കുന്നതായി കാണുന്നുണ്ട്. രണ്ട് മാസമായി ഈ പ്രതിഭാസം കാണുന്നതായി വീട്ടുകാർ പറഞ്ഞു. വെള്ളം ഉപയോഗിക്കുന്നവർക്ക് ദേഹമാകെ ചൊറിച്ചിലും അനുഭവപ്പെട്ടിരുന്നു. P3 ank കൂറ്റനാട്ട് കിണറുകളില്‍ പേപ്പര്‍ കത്തിച്ചിട്ടപ്പോൾ കത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story