Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഐ.ആർ.ഡബ്ല്യു വളന്‍റിയർ...

ഐ.ആർ.ഡബ്ല്യു വളന്‍റിയർ ക്യാമ്പ് സമാപിച്ചു

text_fields
bookmark_border
പത്തിരിപ്പാല: മൗണ്ട്സീന കാമ്പസിൽ ഐ.ആർ.ഡബ്ല്യു കേരള സംഘടിപ്പിച്ച സംസ്ഥാനതല വളന്‍റിയർ പരിശീലന ക്യാമ്പ് സമാപിച്ചു. ഫസ്റ്റ് എയ്ഡ്, എർത്ത് വർക്ക്, വെയ്റ്റ് ലിഫ്റ്റിങ്, ടെന്‍റ്​ നിർമാണം, ഫ്ലോട്ടിങ് എയ്ഡ്‌സ്, സ്‌ട്രെചർ നിർമാണം, ഷിഫ്റ്റിങ് മെതേഡ്‌സ്, മൃതദേഹ സംസ്കരണം തുടങ്ങിയവയിലാണ്​ പരിശീലനം നടന്നത്. ക്യാമ്പ് കൺവീനർ കെ. ജാഫർ, അസി. കൺവീനർ ടി.കെ. ശിഹാബുദ്ദീൻ, ഐ.ആർ.ഡബ്ല്യു കേരള അസി. കൺവീനർ വി.ഐ. ഷമീർ, ഗവേണിങ് ബോഡി അംഗം എം.ഇ. നൗഫൽ എന്നിവർ നേതൃത്വം നൽകി. മുഖ്യരക്ഷാധികാരി എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ബഷീർ ശർക്കി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. ആസിഫലി സ്വാഗതം പറഞ്ഞു. അബ്ദുൽ ഹകീം നദ്‌വി സമാപന പ്രഭാഷണം നടത്തി. PKG IRW ഐ.ആർ.ഡബ്ല്യു കേരള സംഘടിപ്പിച്ച വളന്‍റിയർ പരിശീലന ക്യാമ്പ് മുഖ്യരക്ഷാധികാരി എം.ഐ. അബ്ദുൽ അസീസ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story