Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightടോൾപിരിവ്: പാസിൽ...

ടോൾപിരിവ്: പാസിൽ അനിശ്ചിതത്വം

text_fields
bookmark_border
വടക്കഞ്ചേരി: പന്നിയങ്കരയിലെ ടോൾപിരിവുമായി ബന്ധപ്പെട്ട്​ പ്രദേശവാസികളുടെ പാസിന്‍റെ കാര്യത്തിൽ തീരുമാനമായില്ല. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കരയിൽ ആരംഭിച്ച ടോൾപിരിവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കുള്ള ആശങ്കക്ക് പരിഹാരം കാണുന്നതിനുവേണ്ടിയാണ് ശനിയാഴ്ച കലക്ടറേറ്റിൽ യോഗം ചേർന്നത്. സൗജന്യ പാസ്​ അനുവദിക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. 20 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് 285 രൂപ നിരക്കിൽ ഒരുമാസത്തേക്ക്​ പാസ്​ നൽകി വാഹനങ്ങൾ കടത്തിവിടാൻ കരാർ കമ്പനി തീരുമാനിച്ചിരുന്നു. എന്നാൽ, 285 രൂപയുടെ പാസ്​ അടുത്ത ഒരുവർഷത്തേക്ക് നീട്ടണമെന്നാണ് യോഗത്തിലുയർന്ന പ്രധാന ആവശ്യം. ഈ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി എം.എൽ.എ ജില്ല ഭരണകൂടം മുഖാന്തരം ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് കത്ത് നൽകും. പ്രശ്നത്തിന് തീരുമാനമാകുന്നതുവരെ നിലവിലുള്ള ക്രമീകരണം തുടരണമെന്നും എം.എൽ.എ കത്തിലൂടെ ആവശ്യപ്പെടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story