Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:37 AM IST Updated On
date_range 9 March 2022 5:37 AM ISTചാരിറ്റബ്ൾ സൊസൈറ്റിയുടെ മറവിൽ വെട്ടിപ്പെന്ന് പരാതി
text_fieldsbookmark_border
പാലക്കാട്: ശേഖരീപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന ഗ്രീൻ ചാരിറ്റബ്ൾ സൊസൈറ്റിയിൽ നിക്ഷേപ തട്ടിപ്പെന്ന ആരോപണവുമായി സൊസൈറ്റി പ്രസിഡന്‍റ് രംഗത്ത്. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മെഡിക്കൽ കോളജിൽ കാന്‍റീൻ പ്രവർത്തിച്ചിരുന്നത്. എന്നാൽ, സംഘം രജിസ്റ്ററിലെ ബൈലോ പ്രകാരമുള്ള വ്യവസ്ഥകൾ ലംഘിച്ച് രക്ഷാധികാരിയായ വി.കെ. ഷാജിയും കുടുംബവും ബോർഡ് അംഗങ്ങളിൽനിന്ന് വൻ തുക കൈക്കലാക്കിയതായി സൊസൈറ്റി പ്രസിഡന്‍റ് ഡോ. വിശ്വനാഥൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സൊസൈറ്റിയുടെ അധികാരങ്ങൾ എല്ലാം രക്ഷാധികാരിയിൽ കേന്ദ്രീകരിച്ച നിലയിലായിരുന്നു പ്രവർത്തനം. സൊസൈറ്റിക്ക് സ്വന്തമായി ഫ്ലാറ്റുകളും ഏക്കറുകണക്കിന് ഭൂമിയും ഉണ്ടെന്നും സർക്കാറിൽനിന്ന് അനുവദിച്ച ഫണ്ട് ലഭിച്ചാലുടൻ തുക തിരിച്ചുനൽകുമെന്നും പറഞ്ഞ് വി.കെ. ഷാജിയും ഭാര്യയും ചേർന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. നിരവധി ദലിതർ ഇത്തരത്തിൽ പണം നൽകി വഞ്ചിതരായിട്ടുണ്ട്. മെഡിക്കൽ കോളജിൽ കാന്‍റീൻ നടത്തിയ വകയിൽ കൂലി കിട്ടാത്ത തൊഴിലാളികൾ നിലവിൽ ലേബർ ഓഫിസറെ സമീപിച്ചിരിക്കുകയാണ്. വിശദാംശങ്ങൾ ഉൾപ്പെടുത്തി വിജിലൻസ് എസ്.പിക്ക് പരാതി നൽകിയതായും ഡോ. വിശ്വനാഥൻ പറഞ്ഞു. സൊസൈറ്റി സെൻട്രൽ സെക്രട്ടേറിയറ്റ് അംഗം എ. മണികണ്ഠൻ, മാനേജർ സി.സി. അരുൺ, ബോർഡ് അംഗം തങ്കമണി, വിളയോടി ശിവൻ കുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. INNER BOX ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് വി.കെ. ഷാജി തനിക്കും കുടുംബത്തിനുമെതിരെ ഉയർന്ന ആരോപണങ്ങൾ ചില നിക്ഷിപ്ത താൽപര്യക്കാർ കെട്ടിച്ചമച്ചതാണെന്ന് വി.കെ. ഷാജി മാധ്യമത്തോട് പറഞ്ഞു. ബൈലോ പ്രകാരമല്ലാതെ സൊസൈറ്റി പ്രവർത്തിച്ചിട്ടില്ല. സംഘത്തിന്‍റെ നിലനിൽപിനെ കരുതിയാണ് രക്ഷാധികാരിയിലേക്ക് അധികാരം കേന്ദ്രീകരിച്ചത്. വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും ഷാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story