Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:33 AM IST Updated On
date_range 9 March 2022 5:33 AM ISTപാലക്കാട് നഗരസഭയിലേക്ക് യു.ഡി.എഫ് മാർച്ച്; നേരിയ സംഘർഷം
text_fieldsbookmark_border
പാലക്കാട്: നഗരസഭ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് വനിത കൗൺസിലറെ ബി.ജെ.പി കൗൺസിലർ മർദിച്ചതിൽ പ്രതിഷേധിച്ച് നഗരസഭയിലേക്ക് യു.ഡി.എഫ് നടത്തിയ ധർണയിൽ നേരിയ സംഘർഷം. പൊലീസ് വലയം ഭേദിച്ച് നഗരസഭയിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ചൊവ്വാഴ്ച രാവിലെയാണ് കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്. ഡി.സി.സി ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച് നഗരസഭ കാര്യാലയത്തിന് മുന്നിൽ സമാപിച്ച പ്രതിഷേധ മാർച്ചിനോടനുബന്ധിച്ച യോഗം ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പാലക്കാട് നിയോജക മണ്ഡലം ചെയർമാൻ എം. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, യു.ഡി.എഫ് ജില്ല കൺവീനർ പി. ബാലഗോപാൽ, എ. ബാലൻ, എ. രാമദാസ്, രാജേശ്വരി, പുത്തൂർ രാമകൃഷ്ണൻ, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് മനോജ് ചിങ്ങന്നൂർ, സൈദ് മീരാൻ ബാബു, ടി. രാജേന്ദ്രൻ നായർ, പ്രജീഷ് പ്ലാക്കൽ, ഗിരീഷ്, നൗഫിയ നസീർ, എ. കൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റുമാരായ സി.വി. സതീഷ്, നാസർ ഹുസൈൻ, അനിൽ ബാലൻ, നഗരസഭ അംഗങ്ങൾ എന്നിവർ സംസാരിച്ചു. pew pkd1 യു.ഡി.എഫ് മാർച്ചിനിടെ പാലക്കാട് നഗരസഭ വളപ്പിലേക്ക് കടന്ന പ്രവർത്തകരെ പൊലീസ് നീക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story