Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാണാതായ പോത്തിനെ...

കാണാതായ പോത്തിനെ പത്ത്​ ദിവസത്തിന്​ ശേഷം കിണറ്റില്‍ കണ്ടെത്തി

text_fields
bookmark_border
ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് വെറ്ററിനറി ഡോക്ടർ ആനക്കര: കാണാതായ പോത്തിനെ പത്ത് ദിവസത്തെ തിരച്ചിലിന്​ ശേഷം ജീവനോടെ കിണറ്റില്‍ കണ്ടെത്തി. ആനക്കര മുണ്ട്രക്കോട് സ്വദേശി സുന്ദരന്റെ പോത്തിനെയാണ് ചൊവ്വാഴ്ച വീട്ടില്‍നിന്ന് സുമാര്‍ 200 മീറ്റര്‍ ദൂരെ തെക്കെപ്പുരക്കല്‍ കൃഷ്ണന്റെ ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തിയത്. വീട്ടിലെ തൊഴുത്തില്‍നിന്ന് കയര്‍ ഊരി പോയ പോത്തിനെ എല്ലായിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനാകാതെ നിരാശയിലായിരുന്നു കുടുംബം. 10 മീറ്ററിലേറെ താഴ്ചയുള്ള കിണറ്റിലേക്ക് വീണതാകാനാണ് സാധ്യയെന്നാണ്​ കരുതുന്നത്​. കുറഞ്ഞ വെള്ളമുള്ള കിണറിൽ പത്തുദിവസം പോത്ത് കഴിച്ചുകൂട്ടി. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ആനക്കരയിലെ സി.ഐ.ടി.യു തൊഴിലാളികളും ചേര്‍ന്ന് പോത്തിനെ കിണറ്റില്‍നിന്ന് കയറ്റി. പോത്തിന്​ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് പരിശോധനക്ക്​ ശേഷം​ വെറ്ററിനറി ഡോക്ടർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story