Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിജിലൻസ്​...

വിജിലൻസ്​ വിഭാഗത്തിന്‍റെ ചിറകരിഞ്ഞ് പൊതുവിതരണ വകുപ്പ്​

text_fields
bookmark_border
പാലക്കാട്: പൊതുവിതരണ വകുപ്പിലെ വിജിലൻസ്​ വിഭാഗത്തിന്‍റെ ചിറകരിഞ്ഞ് സംസ്ഥാന സർക്കാർ. വിജിലൻസിന്​ കീഴിൽ പ്രവർത്തിച്ചിരുന്ന മൊബൈൽ പട്രോൾ യൂനിറ്റിനേയും വിജിലൻസിലെ ക്ലറിക്കൽ ജീവനക്കാരേയും ഉപഭോക്തൃ വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചു. പൊതുവിതരണ കമീഷണർ ഡോ. ഡി. സജിത് ബാബുവാണ്​ മാർച്ച്​ അഞ്ചിന്​ ഉത്തരവിറക്കിയത്​. വിജിലൻസ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ക്ലർക്ക്, സീനിയർ ക്ലർക്ക് തസ്തികകൾ വിജിലൻസ് വിഭാഗത്തിൽ നിന്ന്​ വേർപെടുത്തി. ഇവയെ ഉപഭോക്​തൃ വിഭാഗത്തിന്‍റെ ഭാഗമാക്കി. താലൂക്ക് സപ്ലൈ ഓഫിസർ, റേഷനിങ്​ ഇൻസ്പെക്ടർ റാങ്കിലുള്ള ജീവനക്കാരാണ് പട്രോൾ യൂനിറ്റിലുള്ളത്. പുതിയ ഉത്തരവ് പ്രകാരം വിജിലൻസ് ഓഫിസറുടെ പരിശോധനക്ക് ജീവനക്കാരെ ആവശ്യമാണെങ്കിൽ പരിശോധന നടത്തുന്ന ജില്ലകളിൽ നിന്ന്​ ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്താനാണ് നിർദേശം. വിജിലൻസ് ഓഫിസറുടെ പരിശോധന റിപ്പോർട്ടുകളിൽ തുടർ നടപടികൾ സ്വീകരിക്കാൻ കമീഷണറുടെ മുൻകൂർ അനുമതി വേണ​മെന്നും വ്യവസ്ഥ കൊണ്ടുവന്നു. നിലവിൽ കൈകാര്യം ചെയ്യുന്ന പരാതികൾ തരം തിരിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർക്ക് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്​. ഇതോടെ വിജിലൻസ് നോക്കുകുത്തിയായി മാറും. ഉത്സവ കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന മൊബൈൽ പട്രോൾ യൂനിറ്റിനെ ഉപഭോക്തൃകാര്യ വിഭാഗത്തിലേക്ക് മാറ്റിയത്​ ആ വിഭാഗത്തിന്‍റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനാണെന്നാണ് കമീഷണറുടെ വിശദികരണം. എന്നാൽ, കഴിഞ്ഞയാഴ്ച തൃശൂരിലെ എൻ.എഫ്.എസ്.എ ഗോഡൗണിൽ നിന്ന്​ അധിക ലോഡ് മട്ടയരി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതാണ് വിജിലൻസിനെ നിർവീര്യമാക്കുന്നതിലേക്ക്​ നയിച്ചതെന്നും ആക്ഷേപമുണ്ട്. കെ. മുരളി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story