Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതൃത്താലയിലെ മുഴുവൻ ...

തൃത്താലയിലെ മുഴുവൻ വില്ലേജ് ഓഫിസുകളും സ്മാർട്ടാക്കും

text_fields
bookmark_border
തൃത്താലയിലെ മുഴുവൻ  വില്ലേജ് ഓഫിസുകളും സ്മാർട്ടാക്കും
cancel
തൃത്താലയിലെ മുഴുവൻ വില്ലേജ് ഓഫിസുകളും സ്മാർട്ടാക്കും കൂറ്റനാട്: തൃത്താല മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫിസുകളും സ്മാർട്ട് ഓഫിസുകളാക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ്. സർക്കാർ ഫണ്ടും എം.എൽ.എ ഫണ്ടും മറ്റുഫണ്ടുകളും ഇതിനായി വിനിയോഗിക്കും. ചാലിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്‍റ്​ എ.വി. സന്ധ്യ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി.ആർ. കുഞ്ഞുണ്ണി, ജില്ല പഞ്ചായത്ത്​ അംഗം അനു വിനോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സാഹിറ ഖാദർ, പഞ്ചായത്ത്​ അംഗങ്ങളായ പി.വി. രജീഷ് കുമാർ, ഹുസൈൻ പുളിയഞ്ഞാലിൽ, നിഷ അജിത്ത് കുമാർ, ആനി വിനു, ബ്ലോക്ക് പഞ്ചായത്ത്​ അംഗം ധന്യ സുരേന്ദ്രൻ, കെ.കെ. ബാലൻ, പി.ഐ യൂസഫ്, പി.എ. നൗഷാദ്, കെ.കെ. ശിവശങ്കരൻ, പട്ടാമ്പി തഹസിൽദാർ ടി.പി. കിഷോർ, എസ്.വി.ഒ, പി.ബി. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. സർക്കാറിന്‍റെ സ്മാർട്ട് ഓഫിസ് പദ്ധതി പ്രകാരം 44 ലക്ഷം രൂപ ചെലവഴിച്ചാണ്​ ചാലിശ്ശേരി മിനി സിവിൽ സ്റ്റേഷനില്‍ പുതിയ വില്ലേജ്​ ഓഫിസ്​ നിർമിക്കുന്നത്. Pew ank(villej) ചാലിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിട നിർമാണം സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു ---------------------------- ഐഫ ഷാഹിനയുടെ ധീരതക്ക് സ്പീക്കറുടെ അനുമോദനം കൂറ്റനാട്: കിണറ്റിൽ വീണ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയ ഐഫ ഷാഹിനയുടെ ധീരതക്ക് സ്പീക്കർ എം.ബി. രാജേഷിന്റെ അനുമോദനം. വാവനൂരിലെ വീട്ടിലെത്തി ഐഫയെ നേരിട്ടാണ് സ്പീക്കർ അനുമോദിച്ചത്. സഹോദരി ഐഷ ഷാഹിനയുടെ കുഞ്ഞിനെയാണ് വീട്ടുകിണറ്റില്‍നിന്ന്​ സാഹസികമായി എം.ബി.എ വിദ്യാർഥിനി രക്ഷിച്ചത്. Pew ank(ആദരം) ഐഫ ഷാഹിനയെ സ്പീക്കര്‍ വീട്ടിലെത്തി ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story