Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകല്ലൂർ വേലക്ക്...

കല്ലൂർ വേലക്ക് കൊടികയറി

text_fields
bookmark_border
കല്ലൂർ വേലക്ക് കൊടികയറി
cancel
മങ്കര: കല്ലൂർ കല്ലംബക്ക ഭഗവതി ക്ഷേത്രത്തിലെ ദേശവേല മഹോത്സവത്തിന് കൊടിയേറി. വെള്ളിയാഴ്ച മേൽശാന്തി മാടമന ശശി എമ്പ്രാന്തിരിയുടെ കാർമികത്വത്തിൽ വേലക്ക് കൂറയിട്ടു. തുടർന്ന് കല്ലൂർ നാരായണൻ കുട്ടി ആശാന്റെ നേതൃത്വത്തിൽ മേളം നടന്നു. അഞ്ചിന്​ ഭക്തിപ്രഭാഷണം, ആറിന്​ സമ്പ്രദായ ഭജന, ഏഴിന് പ്രദീപ് കിള്ളികുർശ്ശി മംഗലത്തിന്റെ ഓട്ടന്തുള്ളൽ, എട്ടിന്​ തായമ്പക, ഒമ്പതിന്​ ഗാനമഞ്ജരി , പത്തിന്​ തിരുവാതിരക്കളി എന്നിവ നടക്കും. 11 ന് വെള്ളിയാഴ്ചയാണ് വേല. വൈകീട്ട് ആനയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് ഉണ്ടാകും. ചിത്രം -PEW PTPL 2 കല്ലൂർ കല്ലംബക്ക ക്ഷേത്രത്തിലെ ദേശവേലയുടെ ഭാഗമായി നടന്ന കൊടിയേറ്റം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story