Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:32 AM IST Updated On
date_range 6 March 2022 5:32 AM ISTപരിശീലന പരിപാടി
text_fieldsbookmark_border
പാലക്കാട്: സംസ്ഥാന ഭക്ഷ്യഭദ്രത കമീഷന്‍ ജില്ലയിലെ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്കായി ഭക്ഷ്യ ഭദ്രത 2013 നിയമത്തെക്കുറിച്ച് മാര്‍ച്ച് എട്ടിന് രാവിലെ പത്തിന് പാലക്കാട് തൃപ്തി ഹാളില്‍ നടത്തും. സംസ്ഥാന ഭക്ഷ്യ കമീഷന്‍ അംഗം വി. രമേശന്‍ ഉദ്ഘാടനം ചെയ്യും. ---------------- സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ അവസരം പാലക്കാട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സംവരണാനുകൂല്യം നല്‍കുന്നതിന് സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ അവസരം. ഉദ്യോഗാർഥ്യകള്‍ ഇ.ഡബ്ല്യൂ.എസ് (ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍) സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണമെന്ന് ജില്ല എംപ്ലോയ്മെന്റ് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204. ബേക്കറി ഉല്‍പന്ന നിര്‍മാണം: റെസിഡന്‍ഷ്യല്‍ സംരംഭകത്വ വര്‍ക്ഷോപ്പ് പാലക്കാട്: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി) ബേക്കറി ഉല്‍പന്ന നിര്‍മാണത്തില്‍ റെസിഡന്‍ഷ്യല്‍ സംരംഭകത്വ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 14 മുതല്‍ 18 വരെ കളമശ്ശേരി കെ.ഐ.ഇ.ഡി കാമ്പസിലാണ് പരിശീലനം. 1000 രൂപയാണ് ഫീസ്. താൽപര്യമുള്ളവര്‍ www.kied.info ല്‍ അപേക്ഷിക്കണം. ഫോണ്‍: 0484-2532890, 2550322, 96055 42061. തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് പാലക്കാട്: വിവിധ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്ന മികച്ച തൊഴിലാളിക്ക് സര്‍ക്കാര്‍ തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നു. കാഷ് അവാര്‍ഡും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. സെക്യൂരിറ്റി, ഹെഡ് ലോഡ്, നിര്‍മാണം, മരംകയറ്റം, തയ്യല്‍, കയര്‍, കശുവണ്ടി, മോട്ടോര്‍, തോട്ടം, സെയില്‍സ്, നഴ്സിങ്, ഗാര്‍ഹികം, ടെക്സ്റ്റൈല്‍ മില്‍, കരകൗശല, വൈദഗ്ധ്യ, പാരമ്പര്യ (ഇരുമ്പുപണി, മരപ്പണി, കല്‍പ്പണി, വെങ്കലപ്പണി, കളിമണ്‍പത്ര നിര്‍മാണം), മത്സ്യബന്ധന/വില്‍പന, മാനുഫാക്ച്ചറിങ്/ പ്രോസസിങ് (മരുന്ന് നിർമാണം, ഓയില്‍ മില്‍, ചെരുപ്പ് നിർമാണം, ഫിഷ് പീലിങ്) എന്നീ മേഖലകളിലെ തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് ഏഴുവരെ www.lc.kerala.gov.in ല്‍ നോമിനേഷന്‍ സമര്‍പ്പിക്കാം. എന്‍ട്രിയില്‍ തൊഴിലാളികള്‍ തൊഴിലുടമയുടേയും ട്രേഡ് യൂനിയന്‍ പ്രതിനിധിയുടേയും പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ല ലേബര്‍ ഓഫിസിലും അസി. ലേബര്‍ ഓഫിസുകളിലും ലഭിക്കും. ഫോണ്‍: 0491-2505584.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story