Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപൊള്ളാച്ചി പാതയിൽ...

പൊള്ളാച്ചി പാതയിൽ വൈദ്യുതി ചാർജിങ്​ ഇന്ന്​

text_fields
bookmark_border
പാലക്കാട്​: പൊള്ളാച്ചിക്കും പാലക്കാടിനും ഇടയിൽ റെയിൽവേ ഓവർ ഹെഡ് ഇലക്ട്രിക്കൽ സംവിധാനം ഞായറാഴ്ച​ രാവിലെ പത്തിന് നിലവിൽവരുമെന്ന്​ റെയിൽവേ അറിയിച്ചു. 25,000 വാട്ട്​ വൈദ്യുതിയാണ്​ ലൈൻ വഴി കടത്തിവിടുക. സംയുക്ത ട്രേഡ് യൂനിയൻ കൺവെൻഷൻ പാലക്കാട്​: മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിനോടനുബന്ധിച്ച്​ ട്രേഡ് യൂനിയനുകളുടെ സംയുക്ത ജില്ല കൺവെൻഷൻ തിങ്കളാഴ്ച വൈകീട്ട് 4.30ന് പാലക്കാട് താരേക്കാടുള്ള എൻ.ജി.ഒ യൂനിയൻ ഹാളിൽ ചേരും. ജെ.സി.ഐ മുഖാമുഖം പാലക്കാട്​: ജെ.സി.ഐ ഒലവക്കോട് വനിത വാരാചരണം 'സ്ത്രീ' പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മുഖാമുഖം ജില്ല കലക്ടർ മൃൺമയി ജോഷി ഉദ്​ഘാടനം ചെയ്തു. പ്രസിഡന്‍റ്​ ആർ. രജനീഷ്, മേഖല ഓഫിസർ വർഷ എസ്. കുമാർ, റഹിമാൻ സാബിറ, പി. ലക്ഷ്മിശ്രീ, ധന്യ ആർ. ദാസ് എന്നിവർ മുഖാമുഖത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story