Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജി.എസ്​.ടി ഓഫിസ്​...

ജി.എസ്​.ടി ഓഫിസ്​ മാർച്ച്​

text_fields
bookmark_border
പാലക്കാട്: വ്യാപാര സമൂഹത്തെ ഉന്മൂലനം ചെയ്യുന്ന നിലപാടാണ് ജി.എസ്.ടി ഉദ്യോഗസ്ഥരു​ടേതെന്ന്​ യുനൈറ്റഡ് മർച്ചന്‍റ്​ ചേംബർ സംസ്ഥാന പ്രസിഡന്‍റ്​ ജോബി വി. ചുങ്കത്ത്. ടെസ്റ്റ് പർച്ചേഴ്​സിന്റെ പേരിൽ പെട്ടിക്കടക്കാരെ പോലും ഉദ്യോഗസ്ഥർ അരക്ഷിതാവസ്ഥയിലേക്ക്​ തള്ളിവിടുകയാണെന്ന്​ അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. വാറ്റിൽനിന്ന്​ ജി.എസ്.ടിയിലേക്ക് മാറിയ കാലയളവിലെ ഇല്ലാത്തതും തെറ്റായതുമായ കണക്കുകൾ വെച്ച് ലക്ഷങ്ങളാണ് പിഴ ചുമത്തുന്നത്. 250 രൂപയുടെ സാധനം വിറ്റാൽ പോലും ടെസ്റ്റ് പർച്ചേഴ്​സിന്‍റെ പേരിൽ 20,000 രൂപ പിഴ ചുമത്തുകയാണ്. സ്വർണക്കടകളിൽ സി.സി.ടി​.വികൾ വെക്കണമെന്ന നിർദേശം അംഗീകരിക്കില്ല. വിവിധ ആവശ്യങ്ങളുന്നയിച്ച്​ സംസ്ഥാനത്തുടനീളം മാർച്ച് എട്ടിന് ജി.എസ്.ടി ഓഫിസുകൾക്ക്​ മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജോബി പറഞ്ഞു. പാലക്കാട്​ ജില്ല പ്രസിഡന്‍റ്​ പി.എസ്. സിംസൺ, ഭാരവാഹികളായ പി.എം.എം. ഹബീബ്, കെ.ആർ. ചന്ദ്രൻ, ഫിറോസ് ബാബു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story