Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:29 AM IST Updated On
date_range 6 March 2022 5:29 AM ISTപാസിങ്ങ് ഔട്ട്
text_fieldsbookmark_border
സ്റ്റുഡന്‍റ് പൊലീസ് പാസ്ഔട്ട് ചെർപ്പുളശ്ശേരി: ഗവൺമെന്റ് ഹൈസ്കൂളിലെ 2019 -21 സ്റ്റുഡന്റ് പൊലീസ് കാഡറ്റ് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് സ്കൂൾ മൈതാനത്ത് നടന്നു. പി. മമ്മിക്കുട്ടി എം.എൽ.എ കാഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ, വൈസ് ചെയർപേഴ്സൻ സഫ്ന പാറക്കൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാദിഖ് ഹുസൈൻ, കൗൺസിലർമാരായ സൗമ്യ, ഷമീജ്, പ്രിൻസിപ്പൽ കെ. റീന, ഹെഡ്മിസ്ട്രസ് ടി. ഉഷാരത്നം, പി.ടി.എ പ്രസിഡന്റ് സിദ്ദീഖ് പറക്കാടൻ എന്നിവർ സംസാരിച്ചു. ഇൻസ്പെക്ടർ സുജിത്ത് കാഡറ്റുകൾക്ക് പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. 44 കാഡറ്റുകളാണ് പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തത്. മികച്ച പ്രകടനം കാഴ്ചവെച്ച കാഡറ്റുകൾക്ക് ഉപഹാരങ്ങൾ നൽകി. pew ch py 2, 3 ചെർപ്പുളശ്ശേരി ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് പാസിങ് ഔട്ട് പരേഡിൽ പി. മമ്മിക്കുട്ടി എം.എൽ.എ സല്യൂട്ട് സ്വീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
