Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:36 AM IST Updated On
date_range 5 March 2022 5:36 AM ISTതാലൂക്ക് ആശുപത്രിയിലെ ഭക്ഷ്യാവശിഷ്ടങ്ങളിൽനിന്ന് ജൈവവളം; വിൽപന തുടങ്ങി
text_fieldsbookmark_border
ഒറ്റപ്പാലം: താലൂക്കാശുപത്രിയിലെ ഭക്ഷ്യാവശിഷ്ടങ്ങളിൽനിന്ന് നിർമിച്ച ജൈവ വളത്തിന്‍റെ വിൽപന തുടങ്ങി. നാല് മാസം മുമ്പാണ് ജൈവ വളം നിർമാണത്തിന് തുടക്കം കുറിച്ചത്. ഹരിത കേരള മിഷന്‍റെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിയിൽ ലഭിക്കുന്ന വളം കിലോക്ക് അഞ്ച് രൂപ നിരക്കിലാണ് വിൽക്കുന്നത്. ഭക്ഷ്യാവശിഷ്ടങ്ങൾ വീപ്പകളിൽ നിക്ഷേപിച്ച് ചകിരിച്ചോറും ഇനോകുലവും കലർത്തിയാണ് വളം നിർമിക്കുന്നത്. പ്രതിദിനം 40-60 കിലോ വളം ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. വിൽപനയുടെ ഉദ്‌ഘാടനം നഗരസഭാധ്യക്ഷ കെ. ജാനകിദേവി നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. ദീപു, ഹരിത കേരള മിഷൻ പ്രതിനിധി നാരായണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. pew_otp_ 1 ഒറ്റപ്പാലം താലൂക്കാശുപത്രിയിലെ ഭക്ഷ്യാവശിഷ്ടങ്ങളിൽനിന്ന് നിർമിച്ച ജൈവ വളത്തിന്‍റെ വിൽപന നഗരസഭാധ്യക്ഷ കെ. ജാനകി ദേവി ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
