Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാലടിക്കുന്ന്​...

കാലടിക്കുന്ന്​ റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി പ്രദേശം എം.എൽ.എ സന്ദർശിച്ചു

text_fields
bookmark_border
കാലടിക്കുന്ന്​ റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി പ്രദേശം എം.എൽ.എ സന്ദർശിച്ചു
cancel
പട്ടാമ്പി: തിരുവേഗപ്പുറ പഞ്ചായത്തിൽ തൂതപ്പുഴക്ക്​ കുറുകെ നിർമിക്കുന്ന കാലടിക്കുന്ന്​ റെഗുലേറ്റർ കം ബ്രിഡ്​ജ്​ പദ്ധതി പ്രദേശം മുഹമ്മദ് മുഹ്സിൻ എം.എൽ.എ സന്ദർശിച്ചു. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിക്ക്​ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്​മെന്റ് കോർപറേഷനാണ് ഡിസൈനും വിശദമായ പ്രോജക്ട് റിപ്പോർട്ടും പ്ലാനും തയാറാക്കിയത്. പദ്ധതിക്ക്​ 24.8 കോടിയുടെ അനുമതി ലഭിച്ചിരുന്നു. വേനലിൽ രൂക്ഷമായ വരൾച്ച അനുഭവപ്പെടുന്ന പഞ്ചായത്തിലെയും മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തിലെയും ജലസേചനത്തിനും കുടിവെള്ളത്തിനും ഉപകാരപ്പെടും വിധം തടയണ നിർമിച്ച്​ ജലം സംഭരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ മൂന്ന്​ കിലോമീറ്ററോളം ദൂരം വെള്ളം സംഭരിച്ചു നിർത്താനാകും. പ്രദേശത്തെ 200 ഹെക്ടറോളം നെൽകൃഷിക്കും പച്ചക്കറി, വാഴ കൃഷികൾക്കും പദ്ധതി പ്രയോജനപ്പെടും. ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്​മെന്റ് ഉദ്യോഗസ്ഥ ശോഭ, ഷാഹിൻ, കെ. പരമേശ്വരൻ, പി.കെ. സതീശൻ, പഞ്ചായത്ത് പ്രസിഡന്റ് എം.ടി. മുഹമ്മദാലി, സുഭാഷ്, ഉമ്മർ, കുഞ്ഞുമുഹമ്മദ്‌ എന്നിവർ അനുഗമിച്ചു. ഫോട്ടോ PEWPTB 052 കാലടിക്കുന്ന്​ റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി പ്രദേശം മുഹ്​സിൻ എം.എൽ.എ സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story