Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനണ്ടൻ കിഴായയിൽ ബാഗ്...

നണ്ടൻ കിഴായയിൽ ബാഗ് നിർമാണ കേന്ദ്രം തകർന്നു

text_fields
bookmark_border
നണ്ടൻ കിഴായയിൽ ബാഗ് നിർമാണ കേന്ദ്രം തകർന്നു
cancel
നാലര ലക്ഷത്തിന്‍റെ ഉൽപന്നങ്ങൾ നശിച്ചു മുതലമട: നണ്ടൻ കിഴായയിൽ ബാഗ് നിർമാണ കേന്ദ്രം തകർന്ന്​ നാലര ലക്ഷത്തിന്‍റെ ഉൽപന്നങ്ങൾ നശിച്ചു. തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നണ്ടൻകിഴായ ആനമാറി റോഡിൽ പ്രവർത്തിക്കുന്ന സുകുമാരന്‍റെ ഉടമസ്ഥതയിലുള്ള ഫന്‍റാസ്റ്റിക് ബാഗ് നിർമാണ കേന്ദ്രം പ്രവർത്തിക്കുന്ന ഓടിട്ട കെട്ടിടത്തിന്‍റെ മേൽക്കൂരയാണ്​ വ്യാഴാഴ്ച അർധരാത്രി പൂർണമായി തകർന്നത്. രാത്രി പത്തുവരെ 15ലധികം തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിരുന്നു. മേൽക്കൂര തകർന്നതോടെ തുന്നൽ യന്ത്രങ്ങൾ, ബാഗ് നിർമാണ സാമഗ്രികൾ, 600ലധികം ബാഗുകൾ തുടങ്ങിയവ നശിച്ചു. നഷ്ടപരിഹാരം നൽകാൻ സർക്കാർ നടപടിയെടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുതലമട യൂനിറ്റ് ആവശ്യപ്പെട്ടു. pew-klgd നണ്ടൻകിഴായയിൽ തകർന്ന ബാഗ് നിർമാണ കേന്ദ്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story