Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:30 AM IST Updated On
date_range 4 March 2022 5:30 AM ISTനീതി ലാബ് തുറന്നു
text_fieldsbookmark_border
അലനല്ലൂർ: അലനല്ലൂർ സർവിസ് സഹകരണ ബാങ്കിന് കീഴിലുള്ള ഇ.എം.എസ് മെമ്മോറിയൽ നീതി മെഡിക്കൽ ലാബ് എടത്തനാട്ടുകരയിൽ പ്രവർത്തനം ആരംഭിച്ചു. എല്ലാവിധ രക്ത പരിശോധനകളും ന്യായമായ നിരക്കിൽ ലാബിലൂടെ ലഭ്യമാകും. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. അസി. രജിസ്ട്രാർ കെ.ജി. സാബു, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ സംസാരിച്ചു. സെക്രട്ടറി പി. ശ്രീനിവാസൻ സ്വാഗതവും വൈസ് പ്രസിഡന്‍റ് പി.പി.കെ. മുഹമ്മദ് അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. ഫോട്ടോ: എടത്തനാട്ടുകരയിൽ നീതി മെഡിക്കൽ ലാബ് എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു PEW ALN 1 Neethi Lab ulkadanam.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
