Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:31 AM IST Updated On
date_range 3 March 2022 5:31 AM ISTമാത്തൂരിലും കോട്ടായിയിലും നാടോടി മോഷണസംഘങ്ങളുടെ വിളയാട്ടം
text_fieldsbookmark_border
കൈയിൽ കിട്ടിയതെല്ലാം സഞ്ചിയിലാക്കി കടന്നുകളയുന്ന സംഘങ്ങൾ സജീവമായതോടെ നാട്ടുകാർ ജാഗ്രതയിലാണ് മാത്തൂർ: മാത്തൂർ, കോട്ടായി മേഖലകളിൽ നാടോടി സ്ത്രീകൾ സംഘങ്ങളായെത്തി മോഷണം നടത്തുന്നതായി പരാതി. പകൽ അടഞ്ഞുകിടക്കുന്ന വീടുകളിൽ കയറി കൈയിൽ കിട്ടിയതെല്ലാം സഞ്ചിയിലാക്കി കടന്നുകളയുന്ന സംഘങ്ങൾ സജീവമായതോടെ നാട്ടുകാർ ജാഗ്രതയിലാണ്. നാലും അഞ്ചും സ്ത്രീകളുടെ സംഘമായി എത്തുന്ന ഇവരെ എതിർത്താൽ ആക്രമിക്കാൻ ശ്രമിക്കുന്നതായും വീട്ടമ്മമാർ പറയുന്നു. കഴിഞ്ഞ ദിവസം മാത്തൂർ പഞ്ചായത്തിലെ ആനിക്കോടും മന്ദംപുള്ളിയിലും നാടോടി സ്ത്രീ സംഘത്തെ നാട്ടുകാർ തടഞ്ഞ് പൊലീസിനെ വിവരം അറിയിച്ചതോടെ ഇവർ ഓടി രക്ഷപ്പെട്ടു. വീടുകളിൽ കയറി ബക്കറ്റ്, വസ്ത്രങ്ങൾ, ചെരിപ്പ്, മറ്റു ഉപകരണങ്ങൾ തുടങ്ങി എന്തുകണ്ടാലും കൈക്കലാക്കുന്നതാണ് ഇവരുടെ രീതി. കോട്ടായി മേഖലയിൽ കണ്ണച്ചിപ്പറമ്പ്, ശാസ്താപുരം, കരിയംകോട് തുടങ്ങിയ പ്രദേശങ്ങളിൽ വീടുകൾക്ക് മുന്നിൽ സൂക്ഷിച്ചിരുന്ന കാർഷികോപകരണങ്ങളടക്കം നഷ്ടപ്പെട്ടതായി പരാതി ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story