Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:37 AM IST Updated On
date_range 1 March 2022 5:37 AM ISTസ്‌കൂള്‍ കുട്ടികളോട് മോശം പെരുമാറ്റം: ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍
text_fieldsbookmark_border
സ്കൂള്‍ കുട്ടികളോട് മോശം പെരുമാറ്റം: ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കണമെന്ന് ബാലാവകാശ കമീഷന്‍ പാലക്കാട്: കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്‍റെ പെര്‍മിറ്റും റദ്ദാക്കണമെന്ന് ബാലാവകാശ കമീഷന്‍ ഉത്തരവായി. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണറും സംസ്ഥാന പൊലീസ് മേധാവിയും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും നിർദേശം നല്‍കി. ബാലാവകാശ കമീഷന്‍ അംഗം റെനി ആന്‍റണി പുറപ്പെടുവിച്ച ഉത്തരവിലാണ് നിർദേശം. സ്വകാര്യ ബസുകളില്‍ വിദ്യാർഥികള്‍ക്ക് യാത്രസൗജന്യം നിഷേധിക്കുന്നതും സീറ്റ് ഒഴിഞ്ഞുകിടന്നാലും കുട്ടികളെ ഇരിക്കാന്‍ അനുവദിക്കാത്തതും കമീഷന്‍ ഗൗരവമായാണ് കാണുന്നത്. വിദ്യാർഥികള്‍ കൈ കാണിച്ചാല്‍ നിര്‍ത്താതെ പോകുന്നതും സീറ്റില്‍ ഇരുന്നുള്ള യാത്ര നിഷേധിക്കുന്നതും കുട്ടികളോടുള്ള കടുത്ത വിവേചനവും കുട്ടികള്‍ക്കായുള്ള ദേശീയവും അന്തർ ദേശീയവുമായ അവകാശ നിയമങ്ങളുടെ ലംഘനവുമാണെന്ന് വിലയിരുത്തിയ കമീഷന്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് നിർദേശം നല്‍കി. ഇടുക്കിയിലെ ടോം ജോസഫ് ബാലാവകാശ കമീഷന് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story