Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമേലാമുറി റോഡിൽ...

മേലാമുറി റോഡിൽ യാത്രക്കാരുടെ നടുവൊടിച്ച് കുഴികൾ

text_fields
bookmark_border
പാലക്കാട്: മേലാമുറി ജങ്​ഷനിൽ യാത്രക്കാരുടെ നടുവൊടിച്ച്​ റോഡിന്​ നടുവിൽ കുഴി. മേലാമുറി ജങ്​ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്​ സമീപവും മേപ്പറമ്പ്​ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ മേഴ്സി കോളജ് റോഡിലേക്ക്​ തിരിയുന്നിടത്തുമാണ്​ കുഴി രൂപപ്പെട്ടത്. രാത്രി ഇതുവഴി വരുന്ന വാഹനങ്ങൾ കുഴിയിൽ ചാടി അപകടം പതിവാണെന്ന്​ നാട്ടുകാർ പറയുന്നു. ഇരുചക്രവാഹനയാത്രക്കാരടക്കമുള്ളവർ പലപ്പോഴും ഇവിടത്തെ കുഴികളിൽ തെന്നിവീഴാറുണ്ട്​. നഗരസഭയുടെ നേതൃത്വത്തിൽ അടുത്തിടെ കുഴികൾ അടച്ചെങ്കിലും ഏതാനും ദിവസം കൊണ്ട്​ റോഡ്​ പഴയപടി കുണ്ടും കുഴിയുമായതായി സമീപത്തെ വ്യാപാരികൾ പറഞ്ഞു. പ്രധാന റോഡിലെ കുഴിയടക്കാൻ നടപടി തേടി അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ്​ പരിസരവാസികൾ. pew pkd01 മേലാമുറി ജങ്​ഷനിൽ റോഡിന്​ നടുവിൽ രൂപപ്പെട്ട കുഴി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story