Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅഴുക്കുചാൽ നിർമാണം...

അഴുക്കുചാൽ നിർമാണം അശാസ്ത്രീയമെന്ന്​

text_fields
bookmark_border
ആലത്തൂർ: സ്വാതി ജങ്​ഷൻ മുതൽ ഗാന്ധി ജങ്​ഷൻ വരെ ഗ്രാമപഞ്ചായത്ത്​ ഓഫിസിന് മുന്നിലൂടെ പോകുന്ന റോഡിൽ അഴുക്കുചാൽ നിർമാണം അശാസ്ത്രീയമെന്ന് ആക്ഷേപം​. റോഡിനോട്​ ചേർന്ന്​ വേണ്ടത്ര സ്ഥലമുണ്ടെങ്കിലും അഴുക്കുചാലും നടപ്പാതയും അശാസ്ത്രീയമായി റോഡിനോട്​ ചേർന്ന്​ നിർമിക്കുകയാണെന്നാണ്​ ആരോപണം. ഏതാനും വർഷം മുമ്പ്​ ജില്ല പഞ്ചായത്ത്​ നിർമിച്ച അഴുക്കുചാൽ പൊളിച്ചാണ് റോഡിനിരുവശവും പുതിയ ചാലും നടപ്പാതയും നിർമിക്കുന്നത്. റോഡിന്‍റെ ഒരു ഭാഗത്ത് വളച്ച് നേരത്തേ നിർമിച്ചിരുന്ന അഴുക്കുചാൽ പൊളിച്ച ശേഷം അതേപോലെ വളച്ച് വീണ്ടും നിർമിക്കുകയാണെന്ന്​ നാട്ടുകാർ പറയുന്നു. പുതിയ നിർമാണം മൂലം ഗതാഗതക്കുരുക്ക് തുടരു​മെന്നല്ലാതെ മറ്റ് ഗുണങ്ങളൊന്നും ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്. വാഹനങ്ങൾക്ക് ദൂരെ നിന്ന് കവല കാണുന്ന വിധം നിർമിക്കണമെന്നാണ്​ ആവശ്യം​. റോഡിന് ശേഷമുള്ള ഭാഗം ഉൾപ്പെടുത്തി പാർക്കിങ് ഏരിയയും ഉദ്യാനവുമൊരുക്കുന്നതാണ് ഗ്രാമപഞ്ചായത്തിന്‍റെ പദ്ധതി. ദേശീയപാതയിൽ ആലത്തൂരിലെ പ്രധാന സ്ഥലമായ സ്വാതി ജങ്​ഷൻ ഭാഗം സർവിസ് റോഡില്ലാതെയുള്ള നിർമാണത്തിലെ അപാകത മൂലം അപകടങ്ങൾ നിത്യസംഭവമാകുന്ന സാഹചര്യത്തിലാണ് ഗതാഗതക്കുരുക്ക്​ ഉണ്ടാക്കുന്ന രീതിയിൽ അശാസ്ത്രീയമായി നിർമാണം നടത്തുന്നതെന്ന്​ നാട്ടുകാർ പറയുന്നു. PEW ALTR Valaja Nermanam ആലത്തൂർ സ്വാതി ജങ്​ഷൻ-ഗാന്ധി ജങ്​ഷൻ റോഡിൽ വളവ് നികത്താതെയുള്ള അഴുക്കുചാൽ നിർമാണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story