Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്വന്തം കേമത്വത്താലാണ്...

സ്വന്തം കേമത്വത്താലാണ് പാർട്ടി വലുതായതെന്ന് ചിന്തിക്കുന്നവരെ പുറത്താക്കണം -പ്രഫ. എ.പി. അബ്ദുൽ വഹാബ്

text_fields
bookmark_border
എൻ.വൈ.എൽ (വഹാബ് പക്ഷം) സംസ്ഥാന കൗൺസിൽ മീറ്റ് മലപ്പുറം: ഞാനല്ല, പാർട്ടിയാണ് വലുതെന്നും സ്വന്തം കേമത്വം കൊണ്ടാണ് ഐ.എൻ.എൽ വലുതായതെന്ന് ചിന്തിക്കുന്നവരെ ചെവിക്ക് പിടിച്ച് പുറത്താക്കണമെന്നും പ്രഫ. എ.പി. അബ്ദുൽ വഹാബ്. ഞാൻ ഞാൻ എന്നൊരു സംഗതി ഇവിടെയില്ല. എല്ലാവർക്കും അവരുടെതായ വ്യക്തിത്വമുണ്ട്. ഇബ്രാഹീം സുലൈമാൻ സേട്ട് സൂക്ഷിപ്പ് മുതലായി തന്നെ ഏൽപിച്ച പ്രസ്ഥാനമാണിത്. 'ഞാൻ' വന്നതിനുശേഷമാണ് ഇത് പാർട്ടിയായത് എന്ന് കരുതുന്നവർ നേതൃത്വത്തിലിരിക്കാൻ അയോഗ്യരാണെന്നും നാഷനൽ യൂത്ത് ലീഗ് (വഹാബ് പക്ഷം) സംസ്ഥാന കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം കൂട്ടിച്ചേർത്തു. ഷംസീർ കരുവൻതിരുത്തി അധ്യക്ഷത വഹിച്ചു. ഒ.പി.ഐ. കോയ, സി.എച്ച്. മുസ്തഫ, മനോജ് സി. നായർ, ഒ.എം. ജബ്ബാർ ഹാജി, ഒ.കെ. തങ്ങൾ, ശോഭ അബൂബക്കർ, ഒ.പി. റഷീദ്, ഗഫൂർ കൂടത്തായി പി.കെ.എസ്. മുജീബ് ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. നസ്രു തൃശൂർ, അസ്​ലം എറണാകുളം, സുഹൈൽ എറണാകുളം, റഹ്​മത്തുല്ല തിരുവനന്തപുരം, കരീം പിലാക്കി, പി.എം. ഷാജഹാൻ, ഫൈസൽ കരുവൻപൊയിൽ, ഗഫൂർ താനൂർ, ശംസു പാലത്തിങ്ങൽ, എൻ.എം. മഷ്ഹൂദ്, സാലിം മഞ്ചേരി, അബ്ദു റഹിമാൻ എന്ന ഇമ്പിച്ചി, സിദ്ദീഖ് ഉള്ളാടംകുന്ന്, അലി ചേളാരി തുടങ്ങിയവർ നേതൃത്വം നൽകി. കൗൺസിൽ അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും പങ്കെടുത്തു. സംസ്ഥാന പ്രവർത്തക സമിതിയിലെ 60 ശതമാനം പേരും പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ നിന്ന് സംസ്ഥാന കൗൺസിലർമാരും യോഗത്തിൽ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു. mpgma2 നാഷനൽ യൂത്ത് ലീഗ് (വഹാബ്​ പക്ഷം) സംസ്ഥാന കൗൺസിൽ മീറ്റ് മലപ്പുറത്ത്​ പ്രഫ. എ പി. അബ്ദുൽ വഹാബ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story