Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഷിറിൻ ഖാർകീവിൽ;...

ഷിറിൻ ഖാർകീവിൽ; മുൾമുനയിൽ കുടുംബം

text_fields
bookmark_border
പാലക്കാട്​: യുക്രെയിനിലെ ഖാർകീവിൽ ബങ്കറിനുള്ളിൽ ഷിറിൻ ഹിന്ദ്​ കഴിയവെ, ആശങ്കയുടെ മുൾമുനയിലാണ്​ മാതാപിതാക്കൾ. പുതുപ്പളളിത്തെരുവ്​ തോട്ടുങ്കൽ ഐഡിയൽ കോളനിക്ക് സമീപം താമസിക്കുന്ന അബ്ദുൽ ഹക്കീമിന്‍റേയും ബർസായുടേയും മകളാണ്​ മെഡിക്കൽ വിദ്യാർഥിനിയായ ഷിറിൻ. മൂന്ന്​ മാസം മുമ്പാണ് ഉക്രെയിനിലേക്ക് പോയത്. റഷ്യ അക്രമം ശക്തമാക്കിയ ഖാർകീവിലാണ് ഷിറിനും കൂട്ടുകാരുമുള്ളത്​. ഖാർകീവ്​ നാഷണൽ മെഡിക്കൽ യൂനിവേഴ്​സിറ്റിയിൽ ഒന്നാംവർഷ ​എം.ബി.ബി.എസ്​. വിദ്യാർഥിനിയാണ്​. സംസ്ഥാന സർക്കാറിന്‍റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയിൽ ഡൽഹിയിൽ സേവനമനുഷ്ഠിക്കുന്ന വേണു രാജാമണിക്ക്​ ഷിറിന്‍റെ താമസസ്ഥലവും മറ്റ്​ വിവരങ്ങളും കൈമാറിയിട്ടുണ്ട്. ഫോണിൽ ഷിറിനുമായി ബന്ധപ്പെടാൻ കഴിഞ്ഞെങ്കിലും സംസാരം മുഴുമിപ്പിക്കാൻ കഴിഞ്ഞില്ലെന്ന്​ അബ്​ദുൽ ഹക്കീം പറഞ്ഞു. മതിയായ ഭക്ഷണമോ വെള്ളമോ ടോയ്​ലെറ്റ്​ സൗകര്യമോ ഇല്ലാതെ പ്രയാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story