Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആശങ്കയുടെ അതിരുകൾ...

ആശങ്കയുടെ അതിരുകൾ താണ്ടി ലക്ഷ്​മി വീടണഞ്ഞു

text_fields
bookmark_border
പാലക്കാട്​: കൊടുംതണുപ്പ്​, അഭയാർഥിപ്രവാഹം... ഇതിനിടയിൽ ഒരു പകലും രാത്രിയും കഴിച്ചുകൂട്ടിയാണ്​ റുമാനിയൻ അതിർത്തി കടക്കാനായത്​. എല്ലാം കഴിഞ്ഞ്​ വീടെത്തിയപ്പോൾ വലിയ ആശ്വാസം -ലക്ഷ്മി പറയുന്നു. ഉക്രെയിനിലെ പടിഞ്ഞാറൻ നഗരമായ ചർണിവെസ്തിയിൽ മൂന്നാംവർഷ മെഡിക്കൽ വിദ്യാർഥിനിയായ ലക്ഷ്മി കൽപ്പാത്തി വലിയപാടം 'ഗിരിലക്ഷ്മി'യിൽ സുരേഷ്​ മേ​നോന്‍റേയും അർച്ചനയുടേയും മകളാണ്​. യുദ്ധം​ പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ നാട്ടിലേക്ക്​ മടങ്ങാൻ ഒരുങ്ങിയിരുന്നു. എന്നാൽ, നടപടിക്രമം പൂർത്തിയാ​യപ്പോഴേക്കും സ്ഥിതി സങ്കീർണമായി. ലക്ഷ്​മിയോടൊപ്പം 10 മലയാളി വിദ്യാർഥികളും സഹയാത്രികരായുണ്ടായിരുന്നു. കോളജ്​ ഹോസ്റ്റലിൽനിന്നും റുമാനിയൻ അതിർത്തിയിലേക്ക്​ 30 കിലോമീറ്റർ ദൂരമേ ഉണ്ടായിരുന്നു. എംബസി ഉദ്യോഗസ്ഥരിൽനിന്നും സംസ്ഥാന സർക്കാറിൽനിന്നും നല്ല സഹകരണമാണ്​ ലഭിച്ചതെന്ന്​ ലക്ഷ്മി പറഞ്ഞു. ശനിയാഴ്​ച മുംബൈയിൽ വന്നിറങ്ങിയ കുട്ടികൾ കേരള ഹൗസിൽ താമസിച്ചശേഷം ഞായറാഴ്ച രാവിലെയാണ്​ നെടുമ്പാശ്ശേരി വഴി നാട്ടിലെത്തിയത്​. സഹോദരൻ ഗിരീഷ്​ മേനോൻ ഉക്രെയിനിൽ അതേ കോളജിൽ അഞ്ചാംവർഷ മെഡിക്കൽ വിദ്യാർഥിയാണ്​. ഗിരീഷും നാട്ടിലേക്ക്​ മടങ്ങാനുള്ള ഒരുക്കത്തിലാണ്​. p3 lakshmi ലക്ഷ്മി അച്​ഛൻ സുരേഷ്​ മേനോനും അമ്മ അർച്ചനക്കുമൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story