Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയുക്രെയ്​നിൽ നിന്ന്​...

യുക്രെയ്​നിൽ നിന്ന്​ റൊമാനിയൻ അതിർത്തിയിൽ എത്തിയതായി വണ്ടൂർ സ്വദേശി

text_fields
bookmark_border
യുക്രെയ്​നിൽ നിന്ന്​ റൊമാനിയൻ അതിർത്തിയിൽ എത്തിയതായി വണ്ടൂർ സ്വദേശി
cancel
വണ്ടൂർ: യുക്രെയ്​നിലെ ടെർണോബിൽ കുടുങ്ങിക്കിടന്നിരുന്ന വണ്ടൂർ സ്വദേശി ബാസിത്ത് അഹമ്മദും മറ്റ് 179 സഹപാഠികളും മൂന്ന് ബസിലായി ടെർണോബിൽനിന്ന്​ റൊമാനിയൻ അതിർത്തിയായ സീററ്റിലെത്തി. മൂന്നര മണിക്കൂർ യാത്ര ചെയ്താണ് അതിർത്തിയിൽ എത്തിയതതെന്ന്​ ബാസിത്ത് അറിയിച്ചു. യുക്രെയ്​നിലെ ടെർനോബിൽ നാഷനൽ യൂനിവേഴ്സിറ്റിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ്. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെയും യുക്രെയ്​നിലെ എംബസി ഉദ്യോഗസ്ഥന്മാരുടെയും ടെർണോബിൽ യൂനിവേഴ്സിറ്റി അധികൃതരുടെയും സഹായത്താലാണ് യാത്ര തിരിച്ചത്. അതിർത്തിയിൽനിന്നും ബുക്കാറെസ്റ്റ് വിമാനത്താവളത്തിലേക്ക് ആറര മണിക്കൂർ യാത്രയുണ്ട്. കൂട്ടത്തിൽ 65ഓളം വരുന്ന മലയാളി വിദ്യാർഥികളുണ്ട്. ബാക്കിയുള്ള വിദ്യാർഥികൾ ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. റൊമാനിയയിലെ ബുക്കാറസ്റ്റ് എയർപോർട്ടിൽനിന്ന്​ വിമാനം വഴി നാട്ടിൽ എത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളുടെ കുടുംബങ്ങൾ. ചിത്രം... യുക്രെയ്​നിലെ ടെർണോബിൽനിന്നും റൊമാനിയൻ അതിർത്തിയിലേക്ക് ബസിൽ യാത്ര തിരിക്കാൻ തയാറായി നിൽക്കുന്ന കുട്ടികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story