Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലിയേറ്റിവ്...

പാലിയേറ്റിവ് രോഗികൾക്ക് വാക്കർ നൽകി ജന്മദിനാഘോഷം

text_fields
bookmark_border
പട്ടാമ്പി: പാലിയേറ്റിവ് രോഗികൾക്ക് വാക്കർ നൽകി എഴുപതാം പിറന്നാളാഘോഷിച്ചു. വിളയൂർ ഗ്രാമപഞ്ചായത്ത്​ 10-ാം വാർഡിലെ തെക്കുംമുറി സാന്ദീപനത്തിലെ ശങ്കരൻ മാസ്റ്ററുടെ ഭാര്യ ഇന്ദിര ടീച്ചറാണ് പഞ്ചായത്തിന്റെ പാലിയേറ്റിവ് രോഗികൾക്ക് വാക്കറുകൾ നൽകി പിറന്നാളാഘോഷം അവിസ്മരണീയമാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബേബിഗിരിജ, വാർഡ് മെമ്പർ ടി. ഷാജി, എ.ഡി.എസ് ചെയർപേഴ്സൻ കെ. ഷിജ, ആശ പ്രവർത്തക ഒ.കെ. വനജ, ജിജീഷ്, ഒ.കെ. ബാബു, ഉജ്ജ്വൽ എന്നിവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം വിവാഹ വാർഷികത്തിന്റെ ഭാഗമായി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് സംഭാവന നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story