Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലക്കാട്​ നഗരത്തിൽ...

പാലക്കാട്​ നഗരത്തിൽ വീണ്ടും മോഷണശ്രമം

text_fields
bookmark_border
പാലക്കാട്: നഗരത്തിൽ വീണ്ടും മോഷണശ്രമം. നഗരത്തിലെ പറക്കുന്നത്തെ ചില വീടുകളിലാണ്​ കഴിഞ്ഞ രാത്രി മോഷണശ്രമം നടന്നത്​. വീടിന്‍റെ ഷീറ്റ് പൊളിക്കുന്ന ശബ്ദം കേട്ട്​ ആളുകൾ ഉന്നർന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. സംഭവം അറിഞ്ഞ പൊലീസും സ്ഥലത്ത് എത്തി. നീരാട്ടുകുളത്തെ സമീപത്തെ ക്ഷേത്രത്തിലും മോഷണശ്രമം നടന്നതായി പരാതിയുണ്ട്. രണ്ടാഴ്ച മുമ്പ്​ പറങ്കുന്നം സ്വദേശി ജാഫറിന്‍റെ വീട്ടിൽ മോഷണം നടന്നിരുന്നു. 30 പവൻ സ്വർണാഭരണങ്ങളും 1.5 ലക്ഷം രൂപയും വില കൂടിയ നാല് വാച്ചുകളുമാണ് മോഷണം പോയത്. ഈ കേസിൽ ഇതുവരെ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വെള്ളിയാഴ്ച പാലക്കാട്- മലമ്പുഴ റൂട്ടിൽ യാത്രക്കാരുടെ പോക്കറ്റടിച്ച വനിതയെ വെള്ളിയാഴ്ച ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യാത്രക്കാർ പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു. ഓരാഴ്ച മുമ്പും സമാന സംഭവം ഇതേ റൂട്ടിൽ ഉണ്ടായി. പാലക്കാട്- മലമ്പുഴ റൂട്ടിലായിരുന്നും അന്നും മോഷണശ്രമം നടന്നത്. നഗരത്തിലും പരിസര പ്രദേശങ്ങളിലും മോഷണം വർധിച്ചതോടെ നാട്ടുകാരും ഏറെ ഭയത്തിലാണ്. ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം നടക്കുന്നത്. മോഷണം വർധിച്ചതോടെ രാത്രികാല പരിശോധന ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story