Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവനിത ലീഗ്​ പ്രതിഷേധ...

വനിത ലീഗ്​ പ്രതിഷേധ സംഗമം

text_fields
bookmark_border
പാലക്കാട്: ഹിജാബ്, പൗരത്വം, വിവാഹപ്രായം എന്നിവയിലൂടെ രാജ്യത്തിന്‍റെ മൂല്യങ്ങൾ തകർക്കാനും വർഗീയ ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാനുമുള്ള ശ്രമങ്ങളെ കൈകെട്ടി നോക്കിനിൽക്കാനാവില്ലെന്ന്​ വനിത ലീഗ് സംസ്ഥാന പ്രസിഡന്‍റ്​ സുഹറ മമ്പാട്. ഹിജാബ് വിരുദ്ധതയിലൂടെ പൗരാവകാശ ധ്വംസനത്തിനും സ്ത്രീവിരുദ്ധതക്കുമെതിരെ വനിത ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ല പ്രസിഡന്‍റ്​ ജമീല ഹുസൈൻ കുട്ടി അധ്യക്ഷത വഹിച്ചു. വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ സാബിറ, വനിത ലീഗ് ജില്ല ജനറൽ സെക്രട്ടറി ഷംല ഷൗക്കത്ത്, എം.എം. ഹമീദ്, റിസ്​വാന ബീഗം, സെബു സദക്കത്തുല്ല, സജിത വിനോദ്, അനിതാ ഷൗക്കത്ത്, വസന്ത, സൗദ, ഷറീന എന്നിവർ സംസാരിച്ചു. p3 vanitha ഹിജാബ് വിരുദ്ധതക്കും സ്ത്രീ വിരുദ്ധതക്കുമെതിരെ വനിത ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്‍റ്​ സുഹറ മമ്പാട്​ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story