Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:37 AM IST Updated On
date_range 27 Feb 2022 5:37 AM ISTഈസ്റ്റ് യാക്കര എൽ.പി സ്കൂളിൽ മോഷണശ്രമം
text_fieldsbookmark_border
പാലക്കാട്: . ശനിയാഴ്ച രാവിലെ സ്കൂളിൽ എത്തിയ ജീവനക്കാരിയാണ് ഓഫിസ് മുറികളും അലമാരയും തുറന്നിട്ട നിലയിൽ കണ്ടത്. കാര്യമായൊന്നും നഷ്ടപ്പെട്ടില്ലെന്ന് പ്രധാനാധ്യാപകൻ എം. രാഘവൻ പറഞ്ഞു. ഓഫിസ് പ്രവർത്തിച്ചിരുന്ന രണ്ട് മുറികളുടെ വാതിലുകൾ പൂട്ട് പൊളിച്ച് തുറന്ന നിലയിലായിരുന്നു. അലമാര കുത്തിപ്പൊളിച്ചിട്ടുണ്ട്. അലമാരയിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പ് പുറത്ത് മാറ്റിവെച്ചിട്ടുണ്ട്. വിവിധ രജിസ്റ്ററുകളും പുസ്തകങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. ഒരു മാസത്തോളമായി അറ്റകുറ്റപ്പണി നടക്കുന്ന വിദ്യാലയത്തിൽ പണം സൂക്ഷിച്ചിരിക്കാം എന്ന ധാരണയിലാവും മോഷ്ടാക്കൾ അകത്തുകടന്നതെന്ന് രാഘവൻ പറഞ്ഞു. ടൗൺ സൗത് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. pew bin01 ഈസ്റ്റ് യാക്കര എൽ.പി സ്കൂളിൽ മോഷണശ്രമത്തിനിടെ അലമാര കുത്തിപ്പൊളിച്ച നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story