Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസമരം നിർത്തിവെച്ചതായി...

സമരം നിർത്തിവെച്ചതായി എൻ.ജി.ഒ യൂനിയൻ

text_fields
bookmark_border
സമരം നിർത്തിയതായി എൻ.ജി.ഒ യൂനിയൻ പാലക്കാട്: റവന്യൂ വകുപ്പിലെ സ്ഥലമാറ്റം മാനദണ്ഡവിരുദ്ധമാണെന്നാരോപിച്ച് 12 ദിവസമായി നടത്തിവരുന്ന അനിശ്ചിതകാല പ്രക്ഷോഭം കലക്ടറുടെ ഉറപ്പിൽ താൽക്കാലികമായി നിർത്തിവെച്ചതായി കേരള എൻ.ജി.ഒ യൂനിയൻ ഭാരവാഹികൾ അറിയിച്ചു. ചർച്ചയിൽ യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ. മുഹമ്മദ് ബഷീർ, കെ. മഹേഷ്, ജില്ല സെക്രട്ടറി കെ. സന്തോഷ് കുമാർ, പ്രസിഡന്‍റ്​ എസ്. ദീപ, വൈസ് പ്രസിഡൻറ് വി. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. സമരം വിജയിച്ചതിൽ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ ആഹ്ലാദ പ്രകടനം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ഇ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എസ്. ദീപ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. മഹേഷ്, ജില്ല വൈസ് പ്രസിഡന്‍റ്​ വി. ഉണ്ണികൃഷ്ണൻ, ജോയൻറ് സെക്രട്ടറിമാരായ പി. ജയപ്രകാശ്, ബി. രാജേഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story