Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജീവിത പ്രതീക്ഷയുമായി ...

ജീവിത പ്രതീക്ഷയുമായി ഉൽസവരാവങ്ങളി​ലേക്ക്​......

text_fields
bookmark_border
ജീവിത പ്രതീക്ഷയുമായി ഉത്സവ ആരവങ്ങളി​ലേക്ക്​... കൂറ്റനാട്​: നീണ്ട ഇടവേളക്കുശേഷം ഉത്സവപറമ്പിൽ ആരവങ്ങളുയരുമ്പോൾ അഷ്ടിക്കുവകതേടി ഇതരസംസ്ഥാന കച്ചവടക്കാരുമെത്തി തുടങ്ങി. ഒരുനേരത്തേ വിശപ്പടക്കാന്‍ ആനത്തലയെടുപ്പും മേളക്കൊഴുപ്പും നിറച്ചാര്‍ത്തേകു​​ന്ന ഉത്സവപറമ്പുകളാണ്​ ഇവരുടെ ആശ്രയം. ഷീറ്റുകൊണ്ട് ചെറിയ കൂടാരങ്ങളുണ്ടാക്കി അതിലാണ് ഇരുട്ടിവെളുപ്പിക്കുന്നത്. ഇന്നാരംഭിക്കുന്ന ചാലിശ്ശേരി പൂരത്തിൽ കച്ചവടം നടത്താൻ തമിഴ്നാട് തഞ്ചാവൂരിൽ നിന്നുമെത്തിയിട്ടുള്ളത്​ ഒമ്പത് കുടുംബങ്ങളാണ്​. മൂന്നുദിവസം മുമ്പ്​ എത്തിയ ഇവർ പാതയോരത്തെ മരത്തണലിൽ മടക്കി ഉപയോഗിക്കുന്ന നെറ്റിനകത്ത് പുൽപായ വിരിച്ച് കൈ കുഞ്ഞുങ്ങളുമായാണ് ഉറക്കം. മഞ്ഞ് കയറാതിരിക്കുവാൻ ചിലർ നെറ്റിനുമുകളിൽ ടാർപായ വലിച്ചു കെട്ടും. ആറ് നെറ്റിനകത്തായി 27 പേരാണ് താമസം. മധുരയിൽനിന്ന് വാങ്ങുന്ന മോതിരം, പാദസരം, മുത്തുമാല, രുദ്രാക്ഷമാല തുടങ്ങിയവയാണ് കേരളത്തിലെ പ്രധാനപ്പെട്ട പൂരപ്പറമ്പുകളിൽ വിൽപന നടത്തുന്നതെന്ന് ഇവരിലൊരാളായ ഡേവിഡ് രാജൻ പറയുന്നു. ആലുവ ശിവരാത്രി, തൃശൂർ പൂരം തുടങ്ങി കേരളത്തിലെ ഉത്സവങ്ങൾ കഴിഞ്ഞാൽ നാലുമാസത്തെ തമിഴ്നാട്ടിലെ ഉത്സവത്തിലേക്ക് മടങ്ങും. ഉപജീവനത്തിനായുള്ള പോരാട്ടത്തില്‍ ആരോടും പരിഭവമില്ലാതെ ഉത്സപ്പറമ്പുകൾ മാറി മാറിയാത്ര തുടരുകയാണിവര്‍. P3 ank(പൂരം) (ചാലിശ്ശേരിയില്‍ എത്തിയ കച്ചവടക്കാരുടെ താൽകാലിക ടെന്‍റ്) പി ബാബു കുമരനെല്ലൂര്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story